മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നത് ഇസ്ലാമിന് യോജിച്ചതല്ല: ഫസല്‍ ഗഫൂര്‍
Dec 3, 2014, 15:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 03.12.2014) പര്‍ദ്ദ ധരിക്കുന്നതിനെതിരെ വീണ്ടും പ്രതികരണവുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ രംഗത്ത്. മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നത് ഇസ്ലാമിന് യോജിച്ചതല്ലെന്നാണ് ഫസല്‍ ഗഫൂറിന്റെ അഭിപ്രായം.
എംഇഎസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരത്തെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലും ഫസല്‍ ഗഫൂര്‍ പര്‍ദ്ദയും ജീന്‍സും ധരിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്നു. ഇവ ധരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കാലാവസ്ഥയ്ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ജീന്‍സ് പാശ്ചാത്യവത്കരണം കൊണ്ടുവരുമ്പോള്‍ പര്‍ദ്ദ അറബിവത്കരണം കൊണ്ടുവരുന്നുവെന്നായിരുന്നു ഫസല്‍ ഗഫൂറിന്റെ നിരീക്ഷണം. കൂടുതല്‍ തുണി ധരിച്ചതുകൊണ്ട് മാത്രം സംസ്കാരം കൂടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പര്‍ദ്ദയ്ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താമെന്ന് നോക്കേണ്ട, അതിന് ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
ഇസ്ലാമിന്റെ പേരില്‍ പര്‍ദ്ദ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ഫസല്‍ ഗഫൂര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അതേസമയം വസ്ത്ര സ്വാതന്ത്ര്യത്തെ എതിര്‍ക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും കൂടുന്നതിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോഴാണ് വ്യത്യസ്ത അഭിപ്രായവുമായി ഗഫൂര്‍ രംഗത്തെത്തുന്നത്.

Keywords: MES President Fazal Gafoor again against Burqa, Kozhikode, Islam, Media, Health, Women, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.