മാനസിക പിരിമുറുക്കം ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം
Nov 26, 2015, 10:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 26.11.2015) ഇന്ന് മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക യുവാക്കളും. ഇത് ചിലപ്പോള്‍ പരീക്ഷയെക്കുറിച്ചോര്‍ത്തോ, മത്സരയിനങ്ങളെക്കുറിച്ചോര്‍ത്തോ എന്തിനേറെ ഏതെങ്കിലും കായികയിനത്തില്‍ തങ്ങളുടെ ഇഷ്ട ടീം ജയിക്കുമോയെന്നൊക്കെ ഓര്‍ത്താവാം ഈ ടെന്‍ഷന്‍. എന്നാല്‍ ഇങ്ങനെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരില്‍ ചര്‍മരോഗങ്ങള്‍ കണ്ടുവരുന്നതായി പുതിയ പഠനഫലങ്ങള്‍ പറയുന്നു. ആവശ്യമില്ലാതെ ടെന്‍ഷനടിച്ചു ജീവിക്കുന്നവരിലാണ് ചര്‍മ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്.
മാനസിക സമ്മര്‍ദ്ദമുളള യുവാക്കളില്‍ ചര്‍മ്മത്തില്‍ പാടുകള്‍ കാണപ്പെടുന്നതും, മുടി കൊഴിയുന്നതും, എണ്ണമെഴുക്ക് പ്രത്യക്ഷപ്പെടുന്നതും, അമിത വിയര്‍പ്പുമൊക്കെ ഉണ്ടാകുന്നതായി പഠനം പറയുന്നു. ചര്‍മ്മ പ്രശ്‌നങ്ങളും മാനസികനിലയും തമ്മിലുളള അടുത്ത ബന്ധത്തെയാണ് പഠനം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കോളെജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
400 ഓളം വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തു അവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഈ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍, കുറവ്, ശരാശരി മാനസിക സമ്മര്‍ദ്ദമുളവരെ വിവിധ ഗ്രൂപ്പുകളിലാക്കി. ഇവരെ നീരീക്ഷിച്ചതില്‍ നിന്നു ഏറ്റവുമധികം മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരില്‍ ചര്‍മ പ്രശ്‌നങ്ങള്‍ വര്‍ധിച്ചതായി കണ്ടെത്തി. ഏറ്റവും കുറവുളളവരില്‍ ചര്‍മരോഗങ്ങള്‍ കുറവായിരിക്കും. ഫിലാഡെല്‍ഫിയയിലെ ടെംപിള്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രസംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
മാനസികമായി പിരിമുറക്കം നേരിടുന്നവരില്‍ നഖം പൊട്ടുന്നതും, ചര്‍മത്തില്‍ പാടുകള്‍ ഉണ്ടാവുന്നതും, അമിത വിയര്‍പ്പുമൊക്കെ സര്‍വസാധാരണമാണെന്നും പഠനം തെളിയിക്കുന്നു.

SUMMARY: We all know the stress levels youngsters have to go through today, whether it's for board exams or semesters, the competition to perform well often takes a toll on their mental health. Although stress in moderation among students can help them perform better, high levels of stress can lead to many skin-related problems among students, reveals a new study.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.