ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്ത്രീകളേക്കാള്‍ വേദന സഹിക്കാന്‍ കഴിവ് പുരുഷന്മാര്‍ക്കുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. എന്നാണ്. തങ്ങളുടെ വേദനകളോട് പുരുഷന്മാര്‍ പൊതുവേ പ്രതികരിക്കാറില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതേസമയം സ്ത്രീകള്‍ വളരെ പെട്ടെന്ന് വേദനയോട് പ്രതികരിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. വേദനയേയും സുഖത്തിനേയും പുരുഷന്മാര്‍ ഒരേപോലെ കാണുമ്പോള്‍ സ്ത്രീകള്‍ ആകട്ടെ വേദനയോട് കൂടുതല്‍ വൈകാരികമായി പ്രതികരിക്കുന്നു.
രണ്ട് വര്‍ഷത്തോളം നീണ്ട പഠനത്തില്‍ നിന്നുമാണ് ലീഡ്‌സ് മെട്രോ പോളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പെയിന്‍ സയിന്റിസ്റ്റ് ഡോ: ഒസാമ ടഷാനിയുടെ നേതൃത്വത്തില്‍ ഗവേഷകര്‍ ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ പഠനമാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
ഇരുന്നൂറില്‍പ്പരം ബ്രിട്ടീഷ്, ലിബിയന്‍ ആളുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. വംശഭേദമന്യേ സ്ത്രീകള്‍ക്ക് വേദനകളോട് പ്രതികരണ ശേഷി കൂടുതല്‍ ആണെന്നും എണ്ണാന്‍ നേരെ തിരിച്ചാണ് പുരുഷന്മാരില്‍ എന്നും യൂറോപ്യന്‍ ജേണല്‍ ഓഫ് പെയിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഡോ: ടാഷനി പറയുന്നു.
Keywords: World, Health, Pain, Women, Men, Study, Tolerate, Ability, Comfort, Respond, Pain Scientist, Dr Osama Tashani,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
