വൈദ്യശാസ്ത്രത്തില്‍ ആദ്യമായി മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറന്നു
Oct 4, 2014, 13:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്വീഡന്‍: (www.kvartha.com 04.10.2014) വൈദ്യശാസ്ത്രത്തില്‍ ചരിത്രം സൃഷ്ടിച്ച് മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ ആദ്യമായി കുഞ്ഞ് പിറന്നു. സ്വീഡനിലാണ് സംഭവം. ജന്‍മനാ ഗര്‍ഭപാത്രമില്ലാത്ത 36 കാരിയായ സ്വീഡിഷ് യുവതിയാണ് മാറ്റിവെച്ച ഗര്‍ഭപാത്രത്തിലൂടെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് 1.8 കിലോഗ്രാം ആയിരുന്നു ഭാരം. 61 കാരിയായ ബന്ധുവിന്റെ ഗര്‍ഭപാത്രമാണ് ഇവര്‍ സ്വീകരിച്ചത്. ലോകത്ത് ഇതാദ്യമായാണ് ഗര്‍ഭപാത്രം മാറ്റിവെക്കലിലൂടെ കുഞ്ഞ് പിറക്കുന്നത്.
അമ്മയും കുഞ്ഞും ആരോഗ്യവാന്‍മാരായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗര്‍ഭപാത്രം മാറ്റിവെച്ചതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് നേരത്തേ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണം നിക്ഷേപിക്കുകയായിരുന്നു. കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ഭ്രൂണം സൃഷ്ടിച്ചത്. ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ മാറ്റ്‌സ് ബ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
യുവതി ഇക്കഴിഞ്ഞ സപ്തംബറില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യം വളരെ രഹസ്യമാക്കി വെക്കുകയായിരുന്നു. ഇത്തരത്തില്‍ ഗര്‍ഭപാത്രം മാറ്റിവെച്ചതിലൂടെ ഗര്‍ഭിണികളായ ആറ് സ്ത്രീകളുടെ പ്രസവവും അടുത്തുതന്നെ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2000 ല്‍ സൗദി അറേബ്യയിലും ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. എന്നാല്‍ നാലുമാസത്തിനുള്ളില്‍ തന്നെ സ്ത്രീയുടെ ശരീരം അവയവത്തോട് പ്രതികൂലമായി പ്രതികരിച്ചതിനാല്‍ ഗര്‍ഭധാരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Also Read:
ദുബൈയില്‍ നിന്നും മംഗലാപുരത്തെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ 100 യാത്രക്കാരുടെ ലഗേജ് എത്തിയില്ല

Keywords: Medical first: Baby born to woman who got new womb, Doctor, Saudi Arabia, Health, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.