Covid and Hepatitis | കോവിഡും കുട്ടികളില്‍ കണ്ടെത്തിയ ഹെപറ്റൈറ്റിസും തമ്മില്‍ ബന്ധമുണ്ടെന്ന് വിദഗ്ധര്‍; 'കരള്‍ മാറ്റിവയ്‌ക്കേണ്ടി വന്നത് 17 കുട്ടികള്‍ക്ക്'
May 18, 2022, 16:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കൊറോണ വൈറസും കുട്ടികളില്‍ കണ്ടെത്തിയ ഹെപറ്റൈറ്റിസ് കേസുകളും തമ്മില്‍ ബന്ധമുണ്ടെന്ന് മെഡികല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മുമ്പ് കോവിഡ് ബാധിച്ച കുട്ടികളില്‍ വൈറസ് ഉള്ളതിനാല്‍, അത് കരളിനെ ബാധിക്കുമെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു.
കഴിഞ്ഞ മാസം ബ്രിടനിലാണ് കോവിഡ് പിടിപെട്ട കുട്ടികളില്‍ കരള്‍ രോഗം കണ്ടെത്തിയത്. അതിന് ശേഷം ലോകമെമ്പാടുമുള്ള 22 ലധികം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ നിന്ന് 429 ലധികം കരള്‍ രോഗ കേസുകള്‍ റിപോര്‍ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച് ഒ) കണക്കനുസരിച്ച് ഗുരുതരമായ ഹെപറ്റൈറ്റിസ് കേസുകള്‍ കരള്‍ വീക്കത്തിലേക്ക് നയിക്കുന്നു.
ഇരുണ്ട മൂത്രം, കണ്ണുകളിലും ചര്‍മത്തിലും മഞ്ഞനിറം (മഞ്ഞപ്പിത്തം), ക്ഷീണം, പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, വയറുവേദന, ഇളം നിറത്തിലുള്ള മലം, സന്ധി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. വീക്കവും മറ്റ് ലക്ഷണങ്ങളും കുറയ്ക്കാന്‍ മരുന്നുകള്‍ സഹായിക്കുമെങ്കിലും ഹെപറ്റൈറ്റിസ് ഭേദമാക്കാന്‍ പ്രത്യേക ചികിത്സയില്ല.
കുട്ടികളില്‍ പെട്ടെന്നുള്ള കേസുകളുടെ വര്‍ധനവ് അഡെനോവൈറസ് എന്നറിയപ്പെടുന്ന ജലദോഷ വൈറസുമായി ബന്ധപ്പെട്ടിരിക്കാമെന്ന് യുകെ ഹെല്‍ത് സെക്യൂരിറ്റി ഏജന്‍സി സൂചന നല്‍കിയിരുന്നു. 17 കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നെന്നും ഒരാള്‍ മരിച്ചെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരെവിച്ച് ജനീവയിൽ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
യുകെയില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് കരുതുന്നുവെന്ന് ലൻഡനിലെ ഇംപീരിയല്‍ കോളജിലെ ഹെപറ്റോളജിസ്റ്റ് പ്രൊഫസര്‍ സൈമണ്‍ ടെയ്ലര്‍-റോബിന്‍സണെ ഉദ്ധരിച്ച് ഡെയ്ലിമെയില്‍ റിപോര്‍ട് ചെയ്തു. 'നിലവില്‍ റിപോര്‍ട് ചെയ്തതിലും കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് തോന്നുന്നു. പക്ഷെ, തീവ്രത കുറവായിരിക്കും,' അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Keywords: New Delhi, India, News, COVID-19, Virus, Cases, Britain, Health, UK, Medical experts suggest coronavirus link to mystery hepatitis in children.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.