Monkey Pox | കണ്ണൂരിലെ വാനര വസൂരി രോഗബാധിതന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡികല്‍ ബുള്ളറ്റിന്
Jul 19, 2022, 21:15 IST
തളിപറമ്പ്: (www.kvartha.com) വാനര വസൂരി ബാധിതനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പ്രവാസി യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡികല്‍ ബുള്ളറ്റിന്. രോഗിക്കായി പ്രത്യേകസജ്ജീകരണങ്ങള്‍ ഇവിടെ ഏര്‍പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ മെഡികല്‍ ബുളളറ്റിനില്‍ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്ത് മുറികളുള്ള പ്രത്യേക ഐസൊലേഷന്‍ വാര്‍ഡാണ് ചൊവ്വാഴ്ച മുതല്‍ ചികിത്സയ്ക്കായി നിലവില്‍ വന്നത്. പി പി ഇ കിറ്റണിഞ്ഞ പ്രത്യേക നഴ്സുമാരാണ് പരിചരിക്കുന്നത്. ഇവര്‍ക്ക് ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ.സുദീപിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മെഡികല്‍ ബോര്‍ഡാണ് വാനരസൂരി ബാധിച്ച രോഗിയെ ചികിത്സിക്കുന്നത്.
സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മെഡികല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പയ്യന്നൂര്‍ സ്വദേശിയായ യുവാവാണ് പരിയാരത്ത് ചികിത്സയിലുള്ളത്. ഇദ്ദേഹം കഴിഞ്ഞ 13ന് മംഗ്ലൂറില്‍ നിന്നും പയ്യന്നൂര്‍ വരെ സഞ്ചരിച്ചതിന്റെയും കോണ്ടാക്ട് ചെയ്തവരുടെയും റൂട് മാപ് ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്.
രോഗിക്ക് കൂടുതല്‍ കോണ്ടാക്ട് ഇല്ലാത്തത് ആശ്വാസകരമായിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. 21 ദിവസത്തെ ചികിത്സയാണ് വാനര വസൂരിക്ക് വേണ്ടത്. പ്രായമുള്ളവരിലും ജീവിത ശൈലി രോഗികളിലും അസുഖം ബാധിച്ചാല്‍ ജീവഹാനിവരെ സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
Keywords: Medical bulletin says health condition of Monkey Pox patient in Kannur is normal, Kannur, News, Health, Health and Fitness, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.