അഞ്ചു വയസില്‍താഴെയുള്ള കുട്ടികളെ മാസ്‌കിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി, 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിനും വിലക്ക്; മാര്‍ഗനിര്‍ദേശരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 10.06.2021) അഞ്ചു വയസില്‍താഴെയുള്ള കുട്ടികളെ മാസ്‌കിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ചെറിയ കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചത്. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ളവര്‍ മാതാപിതാക്കളുടെയും ഡോക്ടര്‍മാരുടെയും നിര്‍ദേശപ്രകാരം മാത്രം മാസ്‌ക് ധരിക്കണം. കൂടാതെ 18 വയസില്‍ താഴെയുള്ള കുട്ടികളില്‍ റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിനും വിലക്കുണ്ട്. 
Aster mims 04/11/2022

ഹൈ റസലൂഷന്‍ സിടി സ്‌കാനിങ് നിര്‍ബന്ധിത ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇടവിട്ട് പുതുക്കുന്ന ഡയറക്ടറേറ്റ് മൂന്നു ദിവസം മുമ്പാണ് പുതിയവ പുറത്തിറക്കിയത്. 

അഞ്ചു വയസില്‍താഴെയുള്ള കുട്ടികളെ മാസ്‌കിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി, 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിനും വിലക്ക്; മാര്‍ഗനിര്‍ദേശരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറല്‍


ഇതുപ്രകാരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതും ചെറുതായി മാത്രം ബാധയുള്ളതുമായ കോവിഡ് രോഗികള്‍ക്ക് പനി, ജലദോഷം എന്നിവക്കുള്ള മരുന്നുകള്‍ മാത്രം നല്‍കിയാല്‍ മതി. ഹൈഡ്രോക്ലോറോക്വിന്‍, ഐവര്‍മെക്റ്റിന്‍, ഡോക്‌സിസൈക്ലിന്‍, സിന്‍ക്, മള്‍ടിവിറ്റമിനുകള്‍ തുടങ്ങിയ മരുന്നുകള്‍ ഒഴിവാക്കി.  

പൊതുനിബന്ധനകളായ കൈകഴുകല്‍, സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണം. സിടി സ്‌കാന്‍ പോലുള്ള അനാവശ്യ പരിശോധനകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഡോകട്ര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

Keywords:  News, National, India, New Delhi, Mask, Children, Drugs, Trending, COVID-19, Health, Masks not recommended for children below 5 years, DGHS reviews COVID-19 guidelines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia