ആഭരണങ്ങളും അലങ്കാരങ്ങളുമായി വധു ഓഡിറ്റോറിയത്തില്‍ ഒറ്റയ്ക്കിരുന്നു; വരനില്ലാതെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിവാഹസത്കാരം നടത്തി
Feb 5, 2020, 10:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 05.02.2020) എരുമപ്പെട്ടിയില്‍ വരനില്ലാതെ വധുവിന്റെ വിവാഹ ചടങ്ങ് നടത്തി. ചൈനയില്‍നിന്നു വന്ന് കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന വരന്‍ വിവാഹച്ചടങ്ങില്‍നിന്ന് ഒഴിഞ്ഞുനിന്നതോടെയാണ് ചടങ്ങ് പറഞ്ഞ തിയതിയില്‍ നടത്തിയത്. വരനില്ലെങ്കിലും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിവാഹസത്കാരവും നടത്തി. ആഭരണങ്ങളും അലങ്കാരങ്ങളുമായി വധു ഓഡിറ്റോറിയത്തില്‍ വന്നിരുന്നു.
ഒരാഴ്ചമുന്‍പ് വിവാഹത്തിനായി എത്തിയ വരന്‍ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും നിരീക്ഷണത്തിലായിരുന്നു.
നേരത്തെ നിശ്ചയിച്ചപ്രകാരം ചൊവ്വാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ചൈനയില്‍നിന്നെത്തിയവര്‍ മുപ്പതുദിവസത്തോളം പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം വന്നതോടെയാണ് വരനില്ലാത്ത വിരുന്നിന് വീട്ടുകാര്‍ തയ്യാറായത്.
തിങ്കളാഴ്ച വരന്റെ വീട്ടിലെത്തി തഹസില്‍ദാറും വില്ലേജ് ഓഫീസറും വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. രോഗനിരീക്ഷണകാലത്തിനുശേഷം ചടങ്ങ് പൂര്‍ണമായി നടത്താനാണ് വേണ്ടപ്പെട്ടവരുടെ തീരുമാനം.

Keywords: News, Kerala, Thrissur, Marriage, Bride, Chaina, Health,Observation, Marriage Ceremony was Conducted without Bride Groom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.