മയക്കുമരുന്ന് ഭീഷണി: പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:(www.kvartha.com 05.11.2014) മയക്ക് മരുന്ന് ഭീഷണിയെ എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അനുഭവപരിചയവും പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുജനങ്ങളെ  ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണമായ മന്‍ കീ ബാത്തിന്റെ അടുത്ത പതിപ്പില്‍ ഈ വിഷയം ഉള്‍പ്പെടുത്തും.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും എന്‍ജിഒകളെയും അവരുടെ അനുഭവപരിചയം പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.

http://mygov.in/groupissue/tackling-the-drug-menace-in-india/show എന്ന മൈ ഗവണ്‍മെന്റ് ഓപ്പണ്‍ ഫോറത്തിന്റെ ലിങ്കിലെത്തി പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. വ്യക്തിപരമായ അനുഭവങ്ങള്‍ പൊതുവായി പങ്കുവയ്ക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് http://pmindia.gov.in/en/interact-with-honble-pm/ എന്ന ലിങ്കില്‍ #MannKiBaatഎന്ന ഹാഷ്ടാഗ് ഉപയോഗപ്പെടുത്തി തനിക്ക് നേരിട്ട് സന്ദേശമയക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചു.

മയക്കുമരുന്ന് ഭീഷണി: പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ ക്ഷണിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, PM, Narendra Modi, Health, Liquor, National, Mann Ki Baat - A Television Series on Mental Health Issues
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia