സംസ്ഥാനത്ത് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 4 കോവിഡ് മരണങ്ങള്‍; എറണാകുളത്ത് കോവിഡ് ചികിത്സയിലായിരുന്ന പച്ചാളം സ്വദേശി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 21.08.2020) എറണാകുളത്ത് കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കൊച്ചി പച്ചാളം ലൂര്‍ദ് ആശുപത്രിക്ക് സമീപം താമസിക്കുന്ന മാലിയില്‍ ഗോപിനാഥനാണ് മരിച്ചത്. 63 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്കയച്ചു.
Aster mims 04/11/2022

സംസ്ഥാനത്ത് വെള്ളിയാഴ്ച നാലാമത്തെ കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ലിസി (63) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കാസര്‍കോടും കോട്ടയത്തുമാണ് മറ്റ് രണ്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 4 കോവിഡ് മരണങ്ങള്‍; എറണാകുളത്ത് കോവിഡ് ചികിത്സയിലായിരുന്ന പച്ചാളം സ്വദേശി മരിച്ചു

കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ് (74) വ്യാഴാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളെ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്ന കട്ടപ്പന സുവര്‍ണഗിരി സ്വദേശി ബാബു (58) വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Keywords:  Man under treatment for COVID-19 dies in Ernakulam,News, Kochi, Dead, Covid-19, Hospital, Treatment, Health, Health and Fitness, Ernakulam, Kasargod, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia