ഈ മനുഷ്യന് കോവിഡ് പോസിറ്റീവായത് 78 തവണ!; 14 മാസമായി ഐസൊലേഷനിൽ; പ്രിയപ്പെട്ടവരെ ഒന്ന് തൊടാൻ പോലുമാവാതെ കണ്ണീർ; ലോകത്തെ അത്ഭുതപ്പെടുത്തി 56 കാരൻ
Feb 10, 2022, 21:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്താംബൂൾ: (www.kvartha.com 10.02.2022) കോവിഡ് പോസിറ്റീവ് എന്ന റിപോർട് വന്നാൽ നമുക്ക് വലിയ ആശങ്കയാണ്. എന്നാൽ കഴിഞ്ഞ 14 മാസമായി തുടർചയായി 78 തവണ കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുണ്ട്. തുർക്കിയിലെ മുസാഫർ കയാസൻ എന്ന 56 കാരനാണ് ഈ നിർഭാഗ്യം. 2020 നവംബർ മാസത്തിലാണ് കയാസന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം ഇന്നുവരെ നെഗറ്റീവ് റിപോർട് വന്നിട്ടില്ല. അതിനാൽ ഇദ്ദേഹം ആശുപത്രിയിലായാലും വീട്ടിലായാലും ഐസൊലേഷനിലാണ്. ഒമ്പത് മാസം ആശുപത്രിയിലും ഇപ്പോൾ അഞ്ച് മാസമായി വീട്ടിലും ഐസൊലേഷനിൽ കഴിയുന്നു.
ഒറ്റപ്പെട്ട ജീവിതത്തിൽ നിന്ന് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയോടെ ഓരോ ദിവസവും കയാസൻ കാത്തിരിക്കുന്നു, പക്ഷേ അത് സംഭവിക്കുന്നില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ സുഹൃത്തുക്കളുമായി ഇടപഴകാനോ കഴിയുന്നില്ല. ജനലിലൂടെ കുടുംബവുമായി കുറച്ച് സംസാരിക്കുന്നു. ക്വാറന്റൈനിൽ കഴിയുമ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സങ്കടം പ്രിയപ്പെട്ടവരെ തൊടാൻ കഴിയാത്തതാണ്. നെഗറ്റീവ് അല്ലാത്തതിനാൽ വാക്സിൻ പോലും എടുക്കാൻ കഴിഞ്ഞില്ല.
ഒരു തരം രക്താർബുദമായ ലുകീമിയ രോഗി കൂടിയാണ് കയാസൻ. ഈ രോഗം രോഗിയുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുകയും അവരുടെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ലുകീമിയ കയാസന്റെ പ്രതിരോധശേഷി കുറച്ചതിനാൽ രക്തത്തിൽ നിന്ന് കോവിഡ് -19 നീക്കം ചെയ്യപ്പെടുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം പ്രതിരോധശേഷി വർധിപ്പിക്കാൻ മരുന്നുകൾ നൽകുന്നുണ്ട്, എന്നാൽ ഇത് വളരെ സാവധാനവും ദൈർഘ്യമേറിയതുമാണ്. ഇത്രയും കാലം കോവിഡ് പോസിറ്റീവായ കയാസന്റെ കേസ് ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Keywords: Turkey, News, COVID-19, Top-Headlines, International, Patient, Health, Covid postive, Musafar Kayasan, Man tests Covid-19 positive 78 times!
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.