പകരം ലഭിച്ച രണ്ടാമത്തെ ഹൃദയവുമായി ഗിരീഷ്‌കുമാര്‍ അഞ്ച് ആണ്ട് പിന്നിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 07.03.2019) രണ്ടു തവണ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഗിരീഷ് കുമാര്‍ ഹൃദയപൂര്‍വം അഞ്ച് വര്‍ഷം പിന്നിട്ടു. അനുയോജ്യമായ ഹൃദയം ലഭിക്കുകയാണെങ്കില്‍ രണ്ടാമതും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ ഞാന്‍ തയ്യാറാണ്.' അഞ്ചുവര്‍ഷം മുന്‍പ് ലിസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍വച്ച് ഗിരീഷ് കുമാര്‍ പറഞ്ഞ ഈ വാക്കുകള്‍ ആയിരുന്നു ഇന്ന് ഹൃദയ ശസ്ത്രക്രിയയില്‍ കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനു ധൈര്യം നല്‍കിയത്.

ഇന്ത്യയില്‍ ഇന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു വെല്ലുവിളി ഏറ്റെടുക്കാനാണ് ഗിരീഷ് കുമാര്‍ എന്ന ധീരനായ പോരാളി ആവശ്യപ്പെട്ടത്. ഡോ.ജോസ് ചാക്കോ പെരിയപുറം ധൈര്യത്തോടെ രോഗിയുടെ വെല്ലുവിളി ഏറ്റെടുത്തു. കഴിഞ്ഞദിവസം ഈ അപൂര്‍വ ശസ്ത്രക്രിയ നടന്ന് അഞ്ച് വര്‍ഷം പിന്നിട്ടു. ബംഗളൂരു വിപ്രോയിലെ ഐ.ടി. വിദഗ്ധനായ പാലക്കാട് സ്വദേശി ഗിരീഷ് കുമാര്‍ മുപ്പത്തിയെട്ടാം വയസിലാണ് ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. എന്നാല്‍ മാറ്റിവെച്ച ആദ്യ ഹൃദയവുമായി ഏറെ നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

 പകരം ലഭിച്ച രണ്ടാമത്തെ ഹൃദയവുമായി ഗിരീഷ്‌കുമാര്‍ അഞ്ച് ആണ്ട് പിന്നിട്ടു

ഹൃദയവാല്‍വിന് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഒന്നുകില്‍ വാല്‍വ് മാറ്റിവയ്ക്കുക അല്ലെങ്കില്‍ ഹൃദയം മാറ്റിവയ്ക്കുക. ഇതില്‍ രണ്ടാമത്തെ തീരുമാനം എടുത്തത് ഡോക്ടറിനും വലിയ വെല്ലുവിളി തന്നെയായിരുന്നു. ഒടുവില്‍ പത്തുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഗിരീഷിനെ ജീവിതത്തിലേക്കു തിരികെയെത്തിച്ചു.

 പകരം ലഭിച്ച രണ്ടാമത്തെ ഹൃദയവുമായി ഗിരീഷ്‌കുമാര്‍ അഞ്ച് ആണ്ട് പിന്നിട്ടു

ലോകത്തുതന്നെ വളരെ അപൂര്‍വ്വമായി മാത്രം ചെയ്തിട്ടുള്ള ഈ ശസ്ത്രക്രിയ സാങ്കേതികമായി വളരെ വിഷമം പിടിച്ചതായിരുന്നു. ഒരു പോരാളിയായി വിശേഷിപ്പിക്കുവാന്‍ കഴിയുന്ന ഗിരീഷിന്റെ പുതുജീവിതത്തിന്റെ അഞ്ചാം വാര്‍ഷികം കഴിഞ്ഞദിവസം ലിസി ആശുപത്രി ആഘോഷമാക്കി.

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ സംബന്ധിച്ചു നിലവിലുള്ള ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഒരു ആശുപത്രിയും രോഗിയെ ചൂഷണം ചെയ്യാന്‍ വേണ്ടി ഇത്തരം ഒരു ശസ്ത്രക്രിയക്കു നിര്‍ദേശിക്കില്ലെന്നും ഡോ.ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.

പ്രശസ്ത സിനിമാതാരം ജയസൂര്യ ചടങ്ങില്‍ പങ്കെടുത്തു. അസി. ഡയറക്ടര്‍മാരായ ഫാ. അജോ മൂത്തേടന്‍, ഫാ. ജെറി ഞാളിയത്ത്, ഫാ. ആന്റോ ചാലിശ്ശേരി, ഫാ. ജോസഫ് മാക്കോതക്കാട്ട്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബാബു ഫ്രാന്‍സിസ്, ചികിത്സയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man living with third heart celebrates ‘rebirth’, Kochi, News, Health, Health & Fitness, Doctor, Hospital, Treatment, Jayasurya, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia