കൊറോണ: തമിഴ് നാട്ടില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു; മരിച്ചത് നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ആള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വില്ലുപുരം: (www.kvartha.com 04.04.2020) കൊറോണ വൈറസിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വീണ്ടും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തമിഴ് നാട്ടില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. മരിച്ചത് നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ആള്‍. തമിഴ് നാട്ടിലെ വില്ലുപുരം സ്വദേശിയായ 51കാരനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ സര്‍ക്കാര്‍ വില്ലുപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഇയാളുടെ പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ നില ഗുരുതരമാവുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ 7.44 മണിയോടെ മരണം സംഭവിച്ചു.

കൊറോണ: തമിഴ് നാട്ടില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു; മരിച്ചത് നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ആള്‍

മാര്‍ച്ച് 25ന് തമിഴ് നാട്ടിലെ മഥുരൈ സര്‍ക്കാര്‍ രാജാജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 54കാരനായ കൊറോണ വൈറസ് ബാധിച്ച രോഗിയും മരണത്തിന് കീഴടങ്ങിയിരുന്നു.

Keywords:  Man dies in Villupuram, second COVID-19 death in Tamil Nadu, News, Dead, Dead Body, Hospital, Treatment, Patient, Health & Fitness, Health, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia