50 കാരന്റെ നാവിൽ കട്ടിയുള്ള രോമം വളരുന്നു; ചികിത്സാനുഭവം പങ്കിട്ട് ഡോക്ടർമാർ; വ്യത്യസ്ത അവസ്ഥയുടെ കാരണമിതാണ്
Mar 12, 2022, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 12.03.2022) നാവിൽ കട്ടിയുള്ള കറുത്ത രോമം വളരാൻ തുടങ്ങിയ ഒരാളുടെ ചികിത്സാനുഭവം ഡോക്ടർമാർ പങ്കിട്ടു. കൊച്ചി മെഡികൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ 'ജമാ ഡെർമറ്റോളജി ജേണലിൽ' ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വിശിദീകരിക്കുന്നത്. 50 വയസുകാരൻ തന്റെ നാവ് കറുത്തതായി മാറുന്നതും അതിൽ കട്ടിയുള്ള 'മുടി' വളരുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തി.
തുടർന്നുള്ള പരിശോധനയിൽ ലിംഗുവ വിലോസ നിഗ്ര (lingua villosa nigra) അഥവാ 'കറുത്ത രോമമുള്ള നാവ്' എന്ന് വിളിക്കപ്പെടുന്ന ഒരു സാധാരണ രോഗാവസ്ഥയാണ് അദ്ദേഹത്തിന് ഉള്ളതെന്ന് ഡോക്ടർമാർ കണ്ടെത്തി. ഈ അവസ്ഥ സാധാരണയായി നിരുപദ്രവകരമാണ്. രോഗനിർണയത്തിന് മൂന്ന് മാസം മുമ്പ്, ഇദ്ദേഹത്തിന് സ്ട്രോക് ഉണ്ടായിരുന്നു, അത് ശരീരത്തിന്റെ ഇടതുഭാഗത്തെ തളർത്തി. ഈ സമയത്ത് നന്നായി ചവക്കാനും ബുദ്ധിമുട്ടായിരുന്നു. അതിനിടയിലാണ് പരിചാരകർ നാവിന്റെ ഉപരിതലത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചത്.
പലപ്പോഴും വായിലെ ശുചിത്വക്കുറവ്, പുകയില, ചില ആൻറിബയോടികുകൾ തുടങ്ങിയവ മൂലമാണ് ഇത് സംഭവിക്കുന്നത്. മൃദുവായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പാപിലയുടെ നീളം കൂടിയാൽ, അവശിഷ്ടങ്ങളും ബാക്ടീരിയകളും കുന്നുകൂടുകയും ഈ അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ശരിയായ ശുദ്ധീകരണ നടപടികളെക്കുറിച്ച് രോഗിക്കും പരിചരിക്കുന്നവർക്കും ഉപദേശം നൽകി, 20 ദിവസത്തിന് ശേഷം പ്രശ്‌നം പരിഹരിച്ചതായി ഡോക്ടർമാർ പറഞ്ഞു.

Keywords: Kerala, Kerala, Kochi, Doctor, Top-Headlines, Man, Health, Hospital, Treatment, Black 'hair', Tongue, Man begins to grow thick black 'hair' on his tongue.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.