പുരുഷന്‍മാര്‍ക്കും ഗര്‍ഭനിരോധന ഗുളിക വരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പുരുഷന്‍മാര്‍ക്കും ഗര്‍ഭനിരോധന ഗുളിക വരുന്നു
ലണ്ടന്‍ : സ്ത്രീകള്‍ക്ക് മാത്രമല്ല ഇനിമുതല്‍ ഗര്‍ഭധാരണം തടയാനായി പുരുഷന്‍മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍ വരുന്നു. താല്‍ക്കാലികമായി ബീജോത്പാദനം തടസ്സപ്പെടുത്തുന്ന ഗുളികകളാണ് ഇത്. ലൈംഗിക ബന്ധത്തിന് യാതൊരു കോട്ടവും തട്ടാത്ത തരത്തിലാണ് ഇവ ബീജോത്പാദനം തടയുന്നത്. ആഴ്ചയിലോ ദിവസത്തിലോ കഴിക്കാവുന്ന ഈ മരുന്ന് കുടുംബാസൂത്രണത്തിന്റെ ഭാരം ഇരു ദമ്പതികളിലുമായി പങ്കുവെയ്ക്കാന്‍ സഹായിക്കുമെന്ന് മരുന്ന് കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.

ജെക്യൂ1 എന്ന് പേരിട്ടിട്ടുളള ഗര്‍ഭനിരോധന ഗുളിക ഹോര്‍മോണ്‍ ഇല്ലാത്തതാണ്. ബീജോത്പാദനത്തെ തടയുകയാണ് ഇവ ചെയ്യുന്നത്. എലികളിലാണ് ഇതിന്റെ ആദ്യപരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബീജോത്പാദനം തടയുന്നുണ്ടെങ്കിലും അത് ലൈംഗികജീവതത്തെ മോശമായി ബാധിക്കില്ലെന്നതാണ് ഇതിന്റെ ഗുണം. ബീജോത്പാജനത്തിന്റെ പ്രധാന ഘട്ടത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഈ മരുന്ന് ബീജത്തിന്റെ വേഗത കുറച്ചുകൊണ്ട് അണ്ഡവുമായുളള സംയോജനം തടയുകയാണ് ചെയ്യുന്നത്. എന്നാല്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുളളില്‍ തന്നെ ആരോഗ്യമുളള ബീജം ഉത്പാദിപ്പിച്ച് തുടങ്ങും.

പുതുതായി കണ്ടെത്തിയ മരുന്നിന്റെ പ്രവര്‍ത്തനം മൂലം ബീജോത്പാദനം താല്‍ക്കാലികമായി മാത്രമാണ് തടസ്സപ്പെടുന്നത്. ഗുളിക കഴിക്കുന്നത് നിര്‍ത്തി കഴിഞ്ഞാല്‍ വളരെ പെട്ടന്ന് തന്നെ ബീജത്തിന്റെ ഉത്പാദനം പുനരാരംഭിക്കാന്‍ കഴിയും. പുരുഷന്‍മാര്‍ക്കുളള ഗര്‍ഭനിരോധന ഗുളികകള്‍ വരുന്നതോടെ അപ്രതീക്ഷിത ഗര്‍ഭം ഒരുപരിധിവരെ ഒഴിവാക്കാവുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ അബോര്‍ഷന്‍ ചെയ്യുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും

ആദ്യമായിട്ടാണ് ഗര്‍ഭനിരോധന ഉറകള്‍ക്ക് പകരം പുരുഷന് വേണ്ടിയുളള താല്‍ക്കാലിക ഗര്‍ഭനിരോധ മാര്‍ഗ്ഗമായ ഗര്‍ഭനിരോധന ഗുളികകള്‍ വികസിപ്പിച്ച് എടുക്കുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റാണ് ഇതുസംബന്ധിച്ച പഠനത്തിനായി പണം നല്‍കിയത്. എന്നാല്‍ ഇത് മനുഷ്യനില്‍ പരീക്ഷിച്ച ശേഷമേ എത്രത്തോളം ഫലപ്രദമാണന്ന് ഉറപ്പിച്ച് പറയാന്‍ കഴിയൂ. അതിനാല്‍ തന്നെ പുരുഷന്‍മാര്‍ക്കുളള ഗര്‍ഭനിരോധന ഗുളിക വിപണിയിലെത്താന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.


SUMMARY: Researchers have finally found a compound that may offer the first effective and hormone-free birth control pill for men.The new study shows that the small molecule makes male mice reversibly infertile without putting a damper on their sex drive.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia