കൊറോണ വൈറസ് ബാധയെന്ന് സംശയം: കോട്ടയത്ത് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 24.01.2020) കൊറോണ വൈറസ് ബാധയെന്ന് സംശയത്തെ തുടര്‍ന്ന് കോട്ടയത്ത് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയിലെ വുഹാനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. നിലവില്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുമ്പ് സൗദി അറേബ്യയിലെ അസീര്‍ നാഷണല്‍ ആശുപത്രിയില്‍ ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ ആശുപത്രിയിലെ മുപ്പത് നഴ്‌സുമാര്‍ കൂടെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പ്രത്യേക നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവര്‍ക്ക് പിടിപെട്ടിരിക്കുന്നത് ചൈനയിലെ കൊറോണ വൈറസ് അല്ലെന്നാണ് സ്ഥിരീകരണം.

സൗദിയില്‍ നൂറോളം നഴ്‌സുമാര്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും, ഇവരില്‍ ഏറെപ്പേരും മലയാളികളാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും മുന്‍കരുതലായി മെഡിക്കല്‍ സംഘം പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് മൂലം ചൈനയില്‍ ഇതിനകം 25 പേര്‍ മരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധയെന്ന് സംശയം: കോട്ടയത്ത് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Keywords:  Kerala, Kottayam, News, Student, Health, Malayali student diagnosed with corona virus in Kottayam 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia