കോവിഡ് ബാധിതരായി ഫ്‌ളാറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി പോയ മലയാളി മുംബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 12.07.2020) കോവിഡ് ബാധിതരായി ഫ്‌ളാറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി പോകവെ മലയാളി മഹാരാഷ്ട്രയിലെ താനെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബീവണ്ടിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി അശോകനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

കോവിഡ് ബാധിതരായി ഫ്‌ളാറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി പോയ മലയാളി മുംബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു

കോവിഡ് ബാധിതരായി ഫ്‌ളാറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന മലയാളി കുടുംബത്തിനെ നോക്കിയിരുന്നത് അശോകനായിരുന്നു. ആലപ്പുഴ സ്വദേശികളായ കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു.

കുടുംബം താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെത്തിയതിന് പിന്നാലെയാണ് അശോകന്‍ കുഴഞ്ഞ് വീണത്. ടാക്‌സി ഡ്രെവറായിരുന്നു അശോകന്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്‌കാരം ബീവണ്ടിയില്‍ തന്നെ നടന്നു.

Keywords: News, National, India, Maharashtra, Mumbai, Flat, Malayalees, Family, Help, Food, Health, Death, Funeral, Malayali fainted to death in Mumbai
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia