കോയമ്പത്തൂരിൽ മലയാളി ഡോക്ടറുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനും കൊറോണ, നിരീക്ഷണം ശക്തമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോയമ്പത്തൂർ: (www.kvartha.com 30.03.2020) തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ കൊറോണ വൈറസ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ സ്ഥിരീകരിച്ചു. ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 29കാരിയായ ഡോക്ടര്‍ കോട്ടയം സ്വദേശിനിയാണ്. ഇവരെ കോയമ്പത്തൂര്‍ ഇ എസ് ഐ ആശുപത്രിയില്‍നിന്ന് ഈറോട് പെരുംതുറൈ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


കോയമ്പത്തൂരിൽ മലയാളി ഡോക്ടറുടെ പത്ത് മാസം  പ്രായമുള്ള കുഞ്ഞിനും കൊറോണ, നിരീക്ഷണം ശക്തമാക്കി

റെയില്‍വേയുടെ ആശുപത്രിയിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്. മാര്‍ച്ച് 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പലചരക്ക് കടകള്‍ ഉള്‍പ്പടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.

Summary: Malayali Doctor son, and mother tested positive for Coronavirus in Coimbatore
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia