ബ്രിട്ടനില്‍ കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു; ഇതോടെ വൈറസ് ബാധിച്ച് യു കെയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി
Apr 12, 2020, 16:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 12.04.2020) ബ്രിട്ടനില്‍ കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു. വൈറസ് ബാധിച്ച് യു കെയില്‍ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. യുകെ ബര്‍മിങ്ങാമില്‍ സ്ഥിരതാമസക്കാരനായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്.
മൂന്നാഴ്ചയായി കൊവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എന്‍എച്ച്എസില്‍നിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. അമീറുദ്ദീന്റെ മരണത്തോടെ വിദേശത്ത് മരിച്ച പ്രവാസികളുടെ എണ്ണം മുപ്പതായി.
പരേതനായ ഡോ. മീരാന്‍ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കള്‍: ഡോ. നെബില്‍, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവര്‍ സഹോദരങ്ങളാണ്. അമീറുദ്ദീന്റെ പിതാവിന്റെ പേരില്‍ തിരുവനന്തപുരത്തുള്ള ഡോ. മീരാന്‍ റാവുത്തര്‍ മെമ്മോറിയല്‍ ചികിത്സകള്‍ക്കായി എത്തുന്ന നൂറുകണക്കിന് രോഗികള്‍ക്കു സൗജന്യ ഭക്ഷണവും താമസ സൗകര്യവും ചികിത്സാസഹായവും നല്‍കുന്നുണ്ട്.
Keywords: Malayali doctor dies of COVID-19 in Burmingham, Kottayam, News, Health, Health & Fitness, Malayalees, Doctor, Dead, Family, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.