കൊറോണ സംശയിക്കുന്നവരെ പോലും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് മലയാളി നേഴ്‌സുമാർ, കേരള സര്‍ക്കാർ ഇടപെടണമെന്നും ആവശ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 21.04.2020) കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പോലും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് മുംബൈ ജെസ് ലോക്ക് ആശുപത്രിയിലെ മലയാളി നേഴ്‌സുമാർ. പ്രതിഷേധത്തെതുടർന്നാണ് പലർക്കും (പിപിഇ കിറ്റുകള്‍ നല്‍കിയതെന്നും ഇവർ ചൂണ്ടിക്കാട്ടി. രോഗബാധ സംശയിക്കുന്നവരെ കൊണ്ടുപോലും ജോലിയെടുപ്പിക്കാൻ നിർബന്ധിക്കുന്ന ആശുപത്രി അധികൃതരെന്ന് നേഴ്‌സുമാർ ആരോപിച്ചു. മലയാളികളടക്കമുള്ള 225 പേരില്‍ 26 നേര്സുമാർക്കെ രോഗബാധയുള്ളുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഈ കണക്കുകളില്‍ വിശ്വാസമില്ലെന്നും കൃത്യമായ പരിശോധനയോ പരിശോധന ഫലം രേഖാമൂലം നല്‍കുകയോ ചെയ്യുന്നില്ലെന്നും നേഴ്‌സുമാർ വ്യക്തമാക്കുന്നു.


കൊറോണ സംശയിക്കുന്നവരെ പോലും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് മലയാളി നേഴ്‌സുമാർ, കേരള സര്‍ക്കാർ ഇടപെടണമെന്നും ആവശ്യം

രോഗമുണ്ടെന്ന് സംശയിക്കുന്നവരെ പോലും ജോലിക്ക് നിര്‍ബന്ധിക്കുന്നുണ്ട്. ജോലിക്ക് എത്തിയവര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്നു മാത്രമാണ് വ്യക്തി സുരക്ഷ (പിപിഇ) കിറ്റ് നല്‍കിയതെന്നും സമ്പർക്കവിളക്കുള്ളവരാണ് ഹോസ്റ്റലിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നതെന്നും നേഴ്‌സുമാർ പരാതിയിൽ പറഞ്ഞു. സമ്പർക്കവിലക്കിന്റെ ഭാഗമായി ഹോസ്റ്റലില്‍ നിന്ന് ഹോട്ടലുകളിലേക്ക് മാറ്റിയവരെ പിന്നീട് ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം ഇറക്കി വിട്ടതായും പരാതിയുണ്ട്.
വിഷയത്തിൽ കേരള സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് നേഴ്‌സുമാർ കൂട്ടത്തോടെ ആവശ്യപ്പെട്ടു. മുംബൈ അടക്കമുള്ള നഗരങ്ങളിൽ രോഗം അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജീവഭയത്തോടെയാണ് പലരും കഴിയുന്നത്. കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടൽ ഉടൻ വേണമെന്നാണ് ഇവരുടെ ആവശ്യം.

Summary: Malayalee Nurses alleges corona suspects are forced to work
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia