വീരാന്‍ കുട്ടിയുടേത് കൊവിഡ് മരണമല്ല; പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ രോഗിക്കുണ്ടായിരുന്നു; ഹൃദ്രോഗവും വൃക്കരോഗവും മൂലമുള്ള അണുബാധയുമുണ്ടായിരുന്നു; സംസ്ഥാനത്തെ നിലവില്‍ സ്ഥിതി ഭദ്രമെന്നും ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.04.2020) മലപ്പുറം മഞ്ചേരിയില്‍ കീഴാറ്റൂര്‍ വീരാന്‍കുട്ടിയുടേതു (85) കൊവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ രോഗിക്കുണ്ടായിരുന്നതായും മന്ത്രി വെളിപ്പെടുത്തി. ഹൃദ്രോഗവും വൃക്കരോഗവും ഇതുമൂലമുള്ള അണുബാധയും അലട്ടിയിരുന്നു.

കൊവിഡ് രോഗം മാറിയശേഷമായിരുന്നു വീരാന്‍കുട്ടിയുടെ മരണം. മൂന്ന് ദിവസം മുന്‍പ് കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടുനല്‍കും. കൊവിഡ് രോഗി എന്ന നിലയില്‍ വേണ്ട മുന്‍കരുതല്‍ സംസ്‌കാരച്ചടങ്ങുകളില്‍ വേണ്ടെന്നും മന്ത്രി അറിയിച്ചു.

വീരാന്‍ കുട്ടിയുടേത് കൊവിഡ് മരണമല്ല; പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ രോഗിക്കുണ്ടായിരുന്നു; ഹൃദ്രോഗവും വൃക്കരോഗവും മൂലമുള്ള അണുബാധയുമുണ്ടായിരുന്നു; സംസ്ഥാനത്തെ നിലവില്‍ സ്ഥിതി ഭദ്രമെന്നും ആരോഗ്യമന്ത്രി

സാധാരണ സംസ്‌കാരത്തിനു വേണ്ട നിബന്ധനകള്‍ പാലിച്ചാല്‍ മതിയാകും. സംസ്ഥാനത്തു നിലവില്‍ സ്ഥിതി ഭദ്രമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇളവുകള്‍ ആവശ്യമാണ്. എന്നാല്‍ ഇതു ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സാമ്പത്തിക പ്രശ്‌നം കാരണം തടസമുണ്ടായിട്ടില്ല. പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ഇതുമായി ബന്ധപ്പെട്ടു യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല.

Keywords:  Malappuram native's death not due to COVID: KK Shailaja, Thiruvananthapuram, News, Health, Health & Fitness, Health Minister, Dead, Dead Body, hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia