പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മലപ്പുറം ജില്ലാ മെഡികല്‍ ഓഫീസര്‍; സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റിദ്ധാരണജനകം
Oct 27, 2021, 21:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 27.10.2021) കോവിഡ് നെഗറ്റീവായ എല്ലാവര്‍ക്കും പുനര്‍ജനി പദ്ധതിയിലൂടെ ഒരേ തരത്തിലുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകളും വിഡിയോകളും തെറ്റിദ്ധാരണജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) ഡോ.ആര്‍. ഉഷ അറിയിച്ചു.
കോവിഡ് നെഗറ്റീവായവരില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ പുനര്‍ജനി പ്രകാരം ഒരു വര്‍ഷത്തിലേറെയായി ജില്ലയിലെ ആയുര്‍ രക്ഷാ ക്ലിനിക്കുകളിലൂടെ മരുന്നുകള്‍ നല്‍കി വരുന്നുണ്ട്.
സ്റ്റേറ്റ് ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ നിര്‍ദേശിച്ച പ്രോട്ടോക്കോളനുസരിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ നേരിട്ടോ ഫോണ്‍ വഴിയോ ആരോഗ്യ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പദ്ധതി പ്രകാരം മരുന്നുകള്‍ നിര്‍ദേശിക്കുന്നത്. അതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.