മലപ്പുറത്ത് പൊലീസ് മേധാവിക്കു പിന്നാലെ കലക്ടര്‍, സബ് കലക്ടര്‍, എഎസ്പി അടക്കം 21 പേര്‍ക്ക് കോവിഡ്; കടുത്ത ആശങ്കയില്‍ ജില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 14.08.2020) മലപ്പുറത്ത് ജില്ലാ പൊലീസ് മേധാവിക്കു പിന്നാലെ കലക്ടര്‍ കെ ഗോപാലകൃഷ്ണനും കോവിഡ് പോസിറ്റീവ്. സബ് കലക്ടര്‍, എഎസ്പി തുടങ്ങിയ 21 പേരുടെ ഫലം പോസിറ്റീവായതോടെ ഇവരെ ചികിത്സയ്ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. 

കരിപ്പൂര്‍ വിമാനത്താവള രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഉള്‍പ്പടെ ക്വാറന്റൈനിലായിരുന്നു. ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീമിന്റെ ഫലം കഴിഞ്ഞദിവസം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോവിഡ് അവലോകന യോഗം ഉള്‍പ്പെടെയുള്ള പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്.
Aster mims 04/11/2022

മലപ്പുറത്ത് പൊലീസ് മേധാവിക്കു പിന്നാലെ കലക്ടര്‍, സബ് കലക്ടര്‍, എഎസ്പി അടക്കം 21 പേര്‍ക്ക് കോവിഡ്; കടുത്ത ആശങ്കയില്‍ ജില്ല

വലിയ രീതിയിലുള്ള രോഗവ്യാപനമാണ് ഏതാനും ദിവസങ്ങളായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പമാണ് ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത ആശങ്കയിലാണ് ജില്ല.

Keywords:  Malappuram Collector, Deputy Collector, 21 officials test Covid positive, Malappuram, News, Collector, Report,Medical College, Hospital, Treatment, Health, Health and Fitness, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia