മെയ്ക് ഇന്‍ ഇന്‍ഡ്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്; പരിഗണിക്കപ്പെട്ടത് 50 ഓളം ആശുപത്രികളുമായി താരതമ്യം ചെയ്ത ശേഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 09.07.2021) മെയ്ക് ഇന്‍ ഇന്‍ഡ്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മെയ്ക് ഇന്‍ ഇന്‍ഡ്യയുടെ ആശയപ്രചരണാര്‍ഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കായി ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ അവാര്‍ഡിനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അര്‍ഹരായത്.

സേവനവിഭാഗത്തില്‍ ഉള്‍പെടുന്ന അവാര്‍ഡ് കാറ്റഗറിയിലാണ് ആസ്റ്റര്‍ മിംസ് പരിഗണിക്കപ്പെട്ടത്. ഇന്‍ഡ്യയിലുടനീളമുള്ള അന്‍പതോളം ആശുപത്രികളുമായി താരതമ്യം ചെയ്ത ശേഷമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്.

Aster mims 04/11/2022
മെയ്ക് ഇന്‍ ഇന്‍ഡ്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്; പരിഗണിക്കപ്പെട്ടത് 50 ഓളം ആശുപത്രികളുമായി താരതമ്യം ചെയ്ത ശേഷം

സംതൃപ്തിയോടെ ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം, സാമൂഹിക സേവന മേഖലയിലെ ഇടപെടലുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്ഥിരമായ വളര്‍ച്ച, അന്താരാഷ്ട്ര നിലവാരം എന്നിവ ഉള്‍പെടെ വിവിധങ്ങളായ വിഷയങ്ങളെ പരിഗണിച്ചാണ് ആസ്റ്റര്‍ മിംസിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്.

ഗോവയില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുവാന്‍ നേരത്തെ തീരുമാനിച്ചതായിരുന്നുവെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി പൂര്‍ത്തീകരിക്കുകയായിരുന്നു. ആസ്റ്റര്‍ മിംസിന് വേണ്ടി ചീഫ് ഓഫ് മെഡികെല്‍ സര്‍വീസസ് ഡോ. എബ്രഹാം മാമനില്‍ നിന്നും നോര്‍ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അര്‍ജുന്‍ വിജയകുമാര്‍ (സി എഫ് ഒ), ഡോ. പ്രവിത ആര്‍ അര്‍ച്ചന (അസി. ജനറല്‍ മാനേജര്‍, ഓപറേഷന്‍സ്) എന്നിവര്‍ സംബന്ധിച്ചു.

Keywords:  Make in India Emerging Leader Award for Aster Mims Hospital, Kozhikode, News, Health, Health and Fitness, Award, Hospital, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia