Heart disease | വരും കാലങ്ങളിൽ ഹൃദ്രോഗങ്ങൾ ഗണ്യമായി വർധിക്കുമെന്ന് പഠനം; കാരണം പറഞ്ഞ്  ഗവേഷകർ 

 
Major health organization makes startling heart disease prediction: ‘Near-perfect storm’


ഒരു നൂറ്റാണ്ടിലേറെയായി ലോകത്തിലെ ഒന്നാം നമ്പർ കൊലയാളിയായി തുടരുകയാണ് ഹൃദ്രോഗം. വരും ദശകങ്ങളിൽ ഇത് കൂടുതൽ വ്യാപകമാകുമെന്നാണ് കണക്കുകൂട്ടൽ.

ന്യൂഡെൽഹി: (KVARTHA) അടുത്ത 30 വർഷത്തിനുള്ളിൽ പത്തിൽ ആറു പേർ എന്ന നിരക്കിൽ, അമേരിക്കയിലെ പ്രായമായവർ ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ (AHA) പഠന റിപ്പോർട്ട്. ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നായ ഹൈപ്പർടെൻഷൻ്റെ നിരക്ക് (ഉയർന്ന രക്തസമ്മർദം)  2020 ൽ 51.2% ആയിരുന്നു. ഇത് 2050 ആകുമ്പോഴേക്ക് 61.0% ആയി വർധിക്കുമെന്നാണ് റിപോർട്.

മറ്റൊരു പ്രധാന അപകട ഘടകമായ പ്രമേഹവും (16.3% മുതൽ 26.8% വരെ), പൊണ്ണത്തടിയും (43.1% മുതൽ 60.6% വരെ) ഉയരുമെന്നാണ് ഗവേഷകർ കരുതുന്നത്. തൽഫലമായി, 2020 നും 2050 നും ഇടയിൽ മൊത്തം ഹൃദയ രോഗങ്ങൾ 11.3% ൽ നിന്ന് 15.0% ആയി ഉയരുമെന്നാണ് കരുതുന്നതെന്നും പഠനത്തിൽ വ്യക്തമാക്കി.
അമേരിക്കയുടെ നിലവിലെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ രീതി പരിശോധിക്കുമ്പോൾ വരും കാലങ്ങളിൽ വമ്പൻ ഉയർച്ച ഉണ്ടാകുമെന്ന കാര്യം തീർച്ചയാണെന്ന് ബോസ്റ്റൺ കാർഡിയോളജിസ്റ്റായ ഡോ. ധ്രുവ് എസ് കാസി പറഞ്ഞു.

കോപം ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് പഠനത്തിൽ സ്ഥിരീകരണം നൽകിയിട്ടുമുണ്ട്. അനിയന്ത്രിതമായ കോപം കാരണം ഉയർന്ന രക്തസമ്മർദം, പ്രമേഹം, പൊണ്ണത്തടി എന്നിവ പോലുള്ള ഹൃദയ സംബന്ധമായ അപകട ഘടകങ്ങളുടെ വർധനവ് മൂലം ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2015 മുതൽ 2020 മാർച്ച് വരെയുള്ള നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്‌സാമിനേഷൻ സർവേയും, 2015 മുതൽ 2019 വരെയുള്ള മെഡിക്കൽ എക്‌സ്‌പെൻഡിച്ചർ പാനൽ സർവേയും ഗവേഷകർ വിശകലനം ചെയ്തു. ഇതു വഴി ഭൂമധ്യരേഖാ പ്രദേശങ്ങളിലെ ആളുകളിലും രോഗ സാധ്യതയും വർധിക്കുന്നതായി കണ്ടെത്തി. ഹൃദയ സംബന്ധമായ അപകടസാധ്യതകൾ ഉണ്ടാക്കുന്ന ഘടകങ്ങളുടെ പൊതുവായ പ്രവണതകൾ ഗവേഷകർ പരിശോധിച്ചു. അതനുസരിച്ച് കൂടുതൽ കാലം ആരോഗ്യത്തോടെയിരിക്കാൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ചില ജീവിതശൈലികൾ പ്രാവർത്തീകമാക്കാനും നിർദേശിച്ചിട്ടുണ്ട്.

ഹൃദയാരോഗ്യത്തിനായി ചെയ്യേണ്ടുന്ന കാര്യങ്ങൾ 

* ആരോഗ്യകരമായ ഉറക്കം ശീലമാക്കുക
* പുകവലി, മദ്യപാനം ഒഴിവാക്കുക 
* ക്രമമായ വ്യായാമങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
* ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക
* ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
* രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ആരോഗ്യകരമായി നിലനിർത്തുക
*  കൊളസ്ട്രോളിൻ്റെ അളവ് ശരിയായി നിലനിർത്തുക
* ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്തുക

അമിതവണ്ണത്തിൻ്റെ ചില പ്രധാന കാരണങ്ങൾ വ്യായാമത്തിൻ്റെ അഭാവവും, സംസ്കരിച്ച ഭക്ഷണങ്ങളെ അമിതമായി ആശ്രയിക്കുന്നതാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. തിരക്കേറിയ ജീവിതം കാരണം നമ്മുടെ ഭക്ഷണശൈലി അനാരോഗ്യകരമായി തീർന്നിരിക്കുകയാണ്. ആർക്കും സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള സമയമോ സന്ദർഭമോ ഇല്ല. ഇത്തരക്കാർ, നേരെ വച്ചു പിടിക്കുക ഹോട്ടലുകളിലേക്കാണ്. 

നിത്യേന ഹോട്ടൽ ഭക്ഷണം കഴിക്കുന്നതു വഴി പൊണ്ണത്തടി ഉണ്ടാകുന്നു, ഇതിനെ ചുറ്റിപറ്റി മറ്റു പല അസുഖങ്ങളും വരുന്നു. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് കൊറോണറി ആർട്ടറി രോഗം, ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കും. ഈ പ്രതികൂല പ്രവണതകളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുംതടയുന്നതിനും നടപടികൾ ഉണ്ടാവണമെന്നും ഗവേഷകർ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia