മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഒറ്റദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത് 1,008 പേര്‍ക്ക്; മരണസംഖ്യയിലും വര്‍ധനവ്
May 2, 2020, 13:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 02.05.2020) രാജ്യം ലോക്ഡൗണ്‍ ഇളവുകളിലേക്ക് നീങ്ങവെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 11,500 പിന്നിട്ടു. കഴിഞ്ഞദിവസം മാത്രം 1,008 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Keywords: Maharashtra records 1,008 new Covid-19 cases in 24 hrs, highest in a single day, Mumbai, News, Maharashtra, Patient, Health, Health & Fitness, Report, Hospital, Treatment, National.
ഒറ്റ ദിവസം ഒരു സംസ്ഥാനത്ത് ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ ആയിരത്തിന്റെ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നയിടത്താണ് ഒറ്റദിവസത്തില്‍ തന്നെ ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതില്‍ 75 ശതമാനത്തിലേറെപ്പേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമല്ലായിരുന്നു. ഇത് വളരെ ആശങ്കാജനകമാണ്. ലക്ഷണമില്ലാത്തവര്‍ നിശബ്ദ രോഗവാഹകരാകുമ്പോള്‍ ഒരു സംവിധാനത്തിനും വ്യാപനം തടയാനാകില്ലെന്നതാണ് മറ്റൊരു ഭീഷണി.
കഴിഞ്ഞദിവസം വരെ 487 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന മഹാരാഷ്ട്രയില്‍ മരണസംഖ്യ ശനിയാഴ്ച 500 കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 27 മുതല്‍ ഓരോ ദിവസവും ഇരുപതിലേറെപ്പേരാണു മരിക്കുന്നത്. മുംബൈയില്‍ രോഗികളുടെ എണ്ണം 7,800 പിന്നിട്ടു. നഗരത്തില്‍ മാത്രം 295 ആണു മരണസംഖ്യ.
മുംബൈ, പൂനെ, താനെ തുടങ്ങിയ നഗരമേഖലകളിലാണ് മഹാരാഷ്ട്രയിലെ ഭൂരിഭാഗം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നാഗ്പൂരാണ് മറ്റൊരു രോഗവ്യാപന മേഖല. കേന്ദ്രത്തിന്റെ ഹോട്‌സ്‌പോട്ട് പട്ടികയില്‍ മഹാരാഷ്ട്രയിലെ 14 ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 16 ജില്ലകള്‍ ഓറഞ്ച് സോണിലും ആറു ജില്ലകള്‍ ഗ്രീന്‍ സോണിലും.
രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോള്‍ ഐസൊലേഷന്‍, വെന്റിലേറ്റര്‍ സംവിധാനങ്ങളുടെ അഭാവം ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഇതു പരിഹരിക്കാനുള്ള പരിശ്രമത്തിലാണു സര്‍ക്കാര്‍. മുംബൈ നഗരത്തില്‍ മൂവായിരം ഐസിയു കിടക്കകള്‍ വൈകാതെ സജ്ജമാക്കാനാണു ശ്രമം. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ മൈതാനത്ത് ധാരാവിയില്‍ നിന്നുള്ള രോഗികള്‍ക്ക് വേണ്ടി ആയിരം കിടക്കകളുള്ള ഐസൊലേഷന്‍ സെന്ററിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് മാര്‍ച്ച് ഒമ്പതിന് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ 32 കിടക്കകള്‍ മാത്രമാണ് കൊവിഡ് ചികിത്സയ്ക്കായി സജ്ജമായിരുന്നത്. ഇത് തയാറെടുപ്പിലെ പാളിച്ച എടുത്തുകാട്ടുന്നു. എന്നാല്‍, ഇപ്പോള്‍ നടപടികള്‍ താരതമ്യേന വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്.
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇതര ജീവനക്കാര്‍ക്കുമടക്കം ആശുപത്രികളില്‍ കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നു പകച്ചുപോയ ആരോഗ്യമേഖലയെ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നു.

മലയാളികളടക്കം രോഗബാധിതരായ നഴ്‌സുമാരില്‍ കൂടുതല്‍ പേരും സുഖം പ്രാപിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. മുംബൈ നഗരത്തില്‍ രോഗഭീതിയെ തുടര്‍ന്ന് അടച്ചിട്ട സ്വകാര്യ ക്ലിനിക്കുകളില്‍ 75 ശതമാനവും തുറന്നതായി മുംബൈ കോര്‍പറേഷന്‍ അറിയിച്ചു. ലൈസന്‍സ് റദ്ദാക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്.
രോഗനില അനുസരിച്ച് ചികിത്സാ സംവിധാനത്തെ മൂന്നായി തിരിച്ചിരിക്കുന്നു. കൊവിഡ് കെയര്‍ സെന്റര്‍ (കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക്), ഡെഡിക്കേറ്റഡ് കൊവിഡ് ഹെല്‍ത്ത് സെന്റര്‍ (അല്‍പം കൂടി ശ്രദ്ധ വേണ്ടവര്‍ക്ക്), ഡെഡിക്കേറ്റഡ് കൊവിഡ് ഹോസ്പിറ്റല്‍സ് (കൂടുതല്‍ ശ്രദ്ധ വേണ്ടവര്‍ക്ക്) എന്നിങ്ങനെയാണിത്. അതിനിടെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടപ്പിച്ച സ്വകാര്യ ആശുപത്രികള്‍ പുനരാരംഭിച്ച് കൊവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഒരു വശത്ത് നഗരം വികസിച്ചപ്പോള്‍ മറുവശത്ത് ചേരികളുടെ എണ്ണം കൂടിയത് അധികൃതര്‍ കാണാതെ പോയതാണ് രോഗവ്യാപനത്തിനുള്ള പ്രധാന കാരണം. സാമൂഹിക അകലം അസാധ്യമായ നൂറുകണക്കിനു ചേരികളാണു നഗരത്തിലുള്ളത്. ധാരാവിയില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോള്‍ ഗോവണ്ടി, മാന്‍ഖുര്‍ദ് എന്നിവയടക്കം ഇതരചേരികളില്‍ സ്ഥിതി വളരെ മോശമാണ്.
രോഗനില അനുസരിച്ച് ചികിത്സാ സംവിധാനത്തെ മൂന്നായി തിരിച്ചിരിക്കുന്നു. കൊവിഡ് കെയര്‍ സെന്റര്‍ (കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക്), ഡെഡിക്കേറ്റഡ് കൊവിഡ് ഹെല്‍ത്ത് സെന്റര്‍ (അല്‍പം കൂടി ശ്രദ്ധ വേണ്ടവര്‍ക്ക്), ഡെഡിക്കേറ്റഡ് കൊവിഡ് ഹോസ്പിറ്റല്‍സ് (കൂടുതല്‍ ശ്രദ്ധ വേണ്ടവര്‍ക്ക്) എന്നിങ്ങനെയാണിത്. അതിനിടെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടപ്പിച്ച സ്വകാര്യ ആശുപത്രികള്‍ പുനരാരംഭിച്ച് കൊവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഒരു വശത്ത് നഗരം വികസിച്ചപ്പോള്‍ മറുവശത്ത് ചേരികളുടെ എണ്ണം കൂടിയത് അധികൃതര്‍ കാണാതെ പോയതാണ് രോഗവ്യാപനത്തിനുള്ള പ്രധാന കാരണം. സാമൂഹിക അകലം അസാധ്യമായ നൂറുകണക്കിനു ചേരികളാണു നഗരത്തിലുള്ളത്. ധാരാവിയില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോള്‍ ഗോവണ്ടി, മാന്‍ഖുര്‍ദ് എന്നിവയടക്കം ഇതരചേരികളില്‍ സ്ഥിതി വളരെ മോശമാണ്.
Keywords: Maharashtra records 1,008 new Covid-19 cases in 24 hrs, highest in a single day, Mumbai, News, Maharashtra, Patient, Health, Health & Fitness, Report, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.