കൊവിഡ് എന്ന് സംശയം; മഹാരാഷ്ട്ര ഭവനമന്ത്രി ജിതേന്ദ്ര ആവാഡ് ആശുപത്രിയില്‍
Apr 23, 2020, 16:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 23.04.2020) മഹാരാഷ്ട്രയില്‍ കൊവിഡ് സംശയത്തെ തുടര്‍ന്ന് ഭവനമന്ത്രി ജിതേന്ദ്ര ആവാഡിനെ മുളുണ്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച അതിരാവിലെയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കി എന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാര്‍ക്കു രോഗം ബാധിച്ചതിനു പിന്നാലെയാണിത്.
അതേസമയം ഫോര്‍ട്ടിസ് ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥന് മന്ത്രിയെ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. എന്‍സിപി എംഎല്‍എയും കുറച്ചു ദിവസങ്ങളായി ക്വാറന്റൈലില്‍ കഴിയുകയാണ്.
കൊറോണ വൈറസ് ഉണ്ടോ എന്നുള്ളതിനുള്ള തന്റെ ആദ്യ പരിശോധന നെഗറ്റീവ് ആണെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ 14 ദിവസത്തേക്ക് ക്വാറന്റൈലില്‍ കഴിയാന്‍ അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെയുടെ മുംബൈയിലെ വസതിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും ആറ് നഴ്സുമാര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു.
Keywords: Maharashtra minister admitted to hospital after staff tests positive, Mumbai, News, Health, Health & Fitness, Minister, Hospital, Treatment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.