കോവിഡ് വ്യാപനം: മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍
Apr 8, 2021, 15:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com 08.04.2021) കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക് ഡൗണ്‍ ഏര്‍പെടുത്തിയിരിക്കുന്നത്.
മധ്യപ്രദേശില്‍ കഴിഞ്ഞദിവസം 4043 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. ഇതില്‍ 866 കേസുകളും ഇന്ദോര്‍ നഗരത്തിലായിരുന്നു. ഭോപാലില്‍ 618 പുതിയ കേസുകളും ഒരൊറ്റദിവസം റിപോര്‍ട് ചെയ്തു. 3,18,014 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 4086 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
അടിയന്തരയോഗത്തിന് ശേഷം കോവിഡ് കേസുകള്‍ വര്‍ധിച്ച മേഖലകളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പെടുത്തേണ്ടതില്ലെന്നും എന്നാല്‍ വലിയ നഗരങ്ങളില്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മധ്യപ്രദേശില്‍ കഴിഞ്ഞദിവസം 4043 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. ഇതില്‍ 866 കേസുകളും ഇന്ദോര്‍ നഗരത്തിലായിരുന്നു. ഭോപാലില്‍ 618 പുതിയ കേസുകളും ഒരൊറ്റദിവസം റിപോര്‍ട് ചെയ്തു. 3,18,014 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 4086 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Keywords: Madhya Pradesh imposes weekend lockdown in all urban areas as COVID-19 spreads, Madhya pradesh, Lockdown, COVID-19, Chief Minister, Meeting, National, Health, Health and Fitness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.