മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു; താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന

 


ADVERTISEMENT

ഭോപ്പാല്‍: (www.kvartha.com 25.07.2020) മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊറോണ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നാണ് സൂചന. ട്വിറ്ററിലൂടെ ചൗഹാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

'എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എനിക്ക് കോവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്നു, പരിശോധനയ്ക്ക് ശേഷം എന്റെ റിപ്പോർട്ട് പോസിറ്റീവ് ആയി . ഞാനുമായി അടുത്തിടപഴകിയവർ പരിശോധന നടത്തണമെന്ന് എന്റെ എല്ലാ സഹപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു, 'അദ്ദേഹം ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു; താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മധ്യപ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് ബാധ കണ്ടെത്തിയിരുന്നു.

ചികിത്സക്കിടയിലും കോവിഡ് നിയന്ത്രണത്തിന് വേണ്ടതെല്ലാം ചെയ്യും. തന്റെ അഭാവത്തില്‍ കോവിഡ് അവലോകന യോഗങ്ങള്‍ ആഭ്യന്തര മന്ത്രിയും ആരോഗ്യമന്ത്രിയുമടക്കമുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുമെന്നും ചൗഹാന്‍ അറിയിച്ചു.

Keywords:  Madhya Pradesh CM Shivraj Singh Chouhan tests positive for coronavirus, Bhoppal, News, Politics, Twitter, Chief Minister, Madhya pradesh, Chief Minister, Health, Health & Fitness, National.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia