ഗുജറാത്തിലും ഭക്ഷ്യവിഷബാധ; 21 മദ്രസ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

 


അഹമ്മദാബാദ്: ബീഹാറില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുണ്ടായ ദുരന്തത്തിനു തൊട്ടുപിന്നാലെ ഗുജറാത്തിലും വിഷബാധ. ഗുജറാത്തിലെ കച്ച് ജില്ലയിലെ നാലിയായില്‍ 21 മദ്രസ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇക്കാര്യം ജില്ല ആരോഗ്യവിഭാഗമാണ് അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ 19 പേരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു. എന്നാല്‍ രണ്ട് കുട്ടികളുടെ ആരോഗ്യനില ഗുരുതരമാണ്. ഇവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

ഗുജറാത്തിലും ഭക്ഷ്യവിഷബാധ; 21 മദ്രസ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍പഴകിയ ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് റിപോര്‍ട്ട്. നോമ്പ് ആരംഭിക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയത് പഴക്കമുള്ള ചോറും പച്ചക്കറിയുമാണെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചത്.

ഭക്ഷണം കഴിച്ചയുടനെ കുട്ടികള്‍ക്ക് തളര്‍ച്ചയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മദ്രസ അധികൃതരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടിലും ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു.

Also Read: 
ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു

Keywords : Students, Eating meal, Gujrath, Bihar, school, Student, Food, National, Tamil Nadu, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia