മഅ്ദനിയുടെ ആരോഗ്യ നില ഗുരുതരം: പൂന്തുറ സിറാജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 26/05/2015) ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയിലാണെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ അഞ്ച്ദിവസം കേരളത്തില്‍ വന്നപ്പോഴും മഅ്ദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. പൂര്‍ണമായ അന്ധതയിലേക്കാണ് അദ്ദേഹം നീങ്ങുന്നത്.

പ്രമേഹം നിയന്ത്രണ വിധേയമാകാത്തതിനാല്‍ കണ്ണിനുള്ള ഓപ്പറേഷന്‍ നടത്താന്‍ പോലും സാധിക്കുന്നില്ല. ഇപ്പോഴുള്ള കാഴ്ചയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്തണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ചികിത്സാ സൗകര്യമൊരുക്കാന്‍ കോടതി പോലും അനുവദിക്കുന്നില്ല. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ കാണിച്ചതിനേക്കാളും ക്രൂരതയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഅ്ദനിയോട് കാണിക്കുന്നത്.

ജുമുഅ നിസ്‌കരിക്കാനുള്ള അവസരം പോലും ഭരണകൂടം നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഞ്ചി ചിഹ്നം അനുവദിച്ചതായും തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ചൊവ്വാഴ്ച തൃശൂരില്‍ കാമ്പയിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ സുബൈര്‍ സബാഹി, കൊട്ടാരക്കര സാബു, നിസാര്‍ മേത്തര്‍, മുഹമ്മദ് റജീബ്, മുജീബ്‌റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മഅ്ദനിയുടെ ആരോഗ്യ നില ഗുരുതരം: പൂന്തുറ സിറാജ്

Also Read: 
ചെമ്പരിക്കയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കുത്തേറ്റു

Keywords:  Kochi, Treatment, Press meet, Doctor, Health, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia