മദ­നി മു­ഖ്യ­മ­ന്ത്രി­യ്­ക്ക് ക­ത്തയ­ച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മദ­നി മു­ഖ്യ­മ­ന്ത്രി­യ്­ക്ക് ക­ത്തയ­ച്ചു
ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­കേ­സില്‍ വി­ചാ­ര­ണ ത­ട­വു­കാ­ര­നായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദ­നി കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കത്ത­യച്ചു.

വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും കര്‍ണാടക സര്‍ക്കാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്രം ഇടപെടണമെന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും ആവശ്യപ്പെട്ടി­രുന്നു. ത­നി­ക്ക് അ­നു­കൂ­ല­മാ­യി കേ­ര­ള­ത്തി­ലെ ഭ­ര­ണ-പ്ര­തി­പ­ക്ഷ പ്ര­സ്ഥാ­വ­ന­കള്‍ ഉ­യര്‍­ന്ന് വ­രു­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് മു­ഖ്യ­മ­ന്ത്രി­യ്­ക്ക് മ­അ്ദ­നി ക­ത്ത­യ­ച്ച­തെന്ന­ത് ശ്ര­ദ്ധേ­യ­മാണ്.

തന്റെ ആരോഗ്യ സ്ഥിതി ദയനീയമാണെന്ന് കത്തില്‍ പറയുന്നു. ചികിത്സാ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. പ്രത്യേക ദൂതന്‍ വഴിയാണ് മഅ്ദനി മുഖ്യമന്ത്രിയ്ക്ക് കത്ത് കൊടുത്തുവിട്ടത്. തിങ്കളാഴ്ച കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറും. ചികിത്സ ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ടിനും മഅ്ദനി കത്ത് നല്‍കി­യി­ട്ടുണ്ട്.

Keywords: Oommen Chandy, Letter, Health, UDF, Karnataka, Kerala, Minister, Goverment,  Abdul Nasar Madani
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia