ഉറക്കഗുളികകൾക്ക് പകരമായി മെലാടോണിൻ പതിവാക്കാറുണ്ടോ? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
ADVERTISEMENT
● മെലാടോണിന്റെ ദീർഘകാല ഉപയോഗം ഹൃദയസ്തംഭനത്തിന് കാരണമായേക്കാമെന്ന് പുതിയ പഠനം.
● അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
● ഒരു വർഷത്തിലേറെയായി മെലാടോണിൻ ഉപയോഗിക്കുന്നവരിൽ ഹൃദയസംബന്ധമായ തകരാറുകൾക്കുള്ള സാധ്യത 90 ശതമാനം കൂടുതൽ.
● മെലാടോണിൻ ഗ്രൂപ്പിലുള്ളവർക്ക് ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേസിപ്പിക്കപ്പെടാനുള്ള സാധ്യത 3.5 മടങ്ങ് അധികം.
● തലച്ചോറിലെ പീനിയൽ ഗ്രന്ഥി സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഹോർമോാനാണ് മെലാടോണിൻ.
● നേരത്തെ ഹൃദയപ്രശ്നങ്ങളുള്ളവരും രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവരും മെലാടോണിൻ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.
(KVARTHA) ആരോഗ്യം കാക്കുന്നതിൽ ഉറക്കത്തിന്റെ പങ്ക് വലുതാണ്. രോഗപ്രതിരോധത്തിനും അമിതവണ്ണത്തെ ചെറുക്കുന്നതിലുമൊക്കെ ആരോഗ്യകരമായ ഉറക്കത്തിന് വലിയ സ്ഥാനമാണുള്ളത്. എന്നാൽ പലർക്കും മരുന്നുകളുടെ സഹായമില്ലാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ശരീരത്തിന്റെ സ്ലീപ് സൈക്കിൾ കൃത്യമാക്കാൻ മെലാടോണിൻ മരുന്നുകളിൽ അഭയം തേടുന്നവരും നിരവധിയാണ്. സെഡേഷൻ നൽകുന്ന ഉറക്കഗുളികകൾ പോലെ അപകടകാരികൾ അല്ലെങ്കിലും, ഇവയുടെ അനിയന്ത്രിതമായ ഉപയോഗം ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമായേക്കാമെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നത്.
മെലാടോണിനും ഹൃദയാരോഗ്യവും
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെലാടോണിന്റെ ദീർഘകാല ഉപയോഗം ഹൃദയസ്തംഭനം മുതൽ മരണം വരെ കാരണമായേക്കാമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ജെറ്റ്ലാഗ് പ്രശ്‌നമുള്ളവരിലും രാത്രി ഉറക്കം ലഭിക്കാത്ത അവസ്ഥയിലുമാണ് സ്ലീപ് സൈക്കിൾ കൃത്യമാക്കാൻ മെലാടോണിൻ നിർദേശിക്കുന്നത്. ചില ന്യൂറോഡെവലപ്‌മെന്റൽ പ്രശ്നങ്ങൾ നേരിടുന്നവരിലും ഇത്തരം മരുന്നുകൾ നൽകാറുണ്ട്.
പൊതുവേ ഒരുമാസം വരെയൊക്കെയേ ഇത്തരം മരുന്നുകൾ സാധാരണയായി നിർദേശിക്കാറുള്ളൂ.
എന്നാൽ മരുന്നിന്റെ ഡോസ് കൂടുന്നത് ഹൃദയാരോഗ്യം തകരാറിലാക്കുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. മെലാടോണിൻ പാരാസിമ്പതറ്റിക് സിസ്റ്റത്തെ ആക്ടീവേറ്റ് ചെയ്യും. ഇതുമൂലം ഹൃദയമിടിപ്പും രക്തസമ്മർദവും കുറയും. നേരത്തേ ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും രക്തസമ്മർദത്തിന് മരുന്നു കഴിക്കുന്നവരും മെലാടോണിൻ അനിയന്ത്രിതമായി എടുത്താൽ ഹൃദയമിടിപ്പിന്റെ താളംതെറ്റാനും രക്തസമ്മർദം വൻതോതിൽ കുറയാനും ഇത് കാരണമാകും.
എന്താണ് മെലാടോണിൻ?
തലച്ചോറിലെ പീനിയൽ ഗ്രന്ഥി സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോാനാണ് മെലാടോണിൻ. ഉറങ്ങുകയും ഉണരുന്നതിന്റെയും ചക്രം അഥവാ സിർക്കാഡിയൻ റിഥം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. രാത്രിയാകുന്നതോടെ ഈ ഹോർമോണിന്റെ അളവ് കൂടുകയും പകൽ സമയത്ത് വെളിച്ചമാകുന്നതോടെ കുറയുകയും ചെയ്യും. ഉറക്കത്തിൽ തടസ്സം നേരിടുന്നവരിലും ജെറ്റ്ലാഗ് സാഹചര്യങ്ങളിലും രാത്രി ഷിഫ്റ്റ് ജോലിക്കാർക്കുമൊക്കെയുമാണ് ഇത് പ്രധാനമായും നിർദേശിക്കാറുള്ളത്.
പഠനം കണ്ടെത്തിയ വിവരങ്ങൾ
ന്യൂയോർക്കിലെ ബ്രൂക്ലിനിൽ നിന്നുള്ള SUNY ഡൗൺസ്റ്റേറ്റ് ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഒരുവർഷത്തിലേറെയായി മെലാടോണിൻ ഉപയോഗിക്കുന്നവരിൽ, ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ തകരാറുകൾക്കുള്ള സാധ്യത 90 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. മെലാടോണിൻ ഗ്രൂപ്പിലുള്ളവർ നോൺ മെലാടോണിൻ ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേസിപ്പിക്കപ്പെടാനുള്ള സാധ്യത ഏകദേശം 3.5 മടങ്ങ് കൂടുതലാണ്.
സുഖകരമായ ഉറക്കത്തിന് ചില മുൻകരുതലുകൾ
മരുന്നുകളെ മാത്രം ആശ്രയിക്കാതെ സ്വാഭാവികമായി നല്ല ഉറക്കം നേടിയെടുക്കാൻ താഴെ പറയുന്ന ശീലങ്ങൾ പാലിക്കാവുന്നതാണ്:
● സ്ക്രീൻ ടൈം കുറയ്ക്കുക (ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോൺ ഉപയോഗം ഒഴിവാക്കുക).
● ഉറക്കത്തിന് മുമ്പ് മെഡിറ്റേഷൻ പതിവാക്കുക.
● ഉറക്കത്തിന് രണ്ടുമണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.
● അത്താഴത്തിന് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, ദഹിക്കാൻ എളുപ്പമുള്ള ലഘുഭാരം തിരഞ്ഞെടുക്കുക.
● ഉത്തേജന സ്വഭാവമുള്ള ചായ, കാപ്പി, കോള എന്നിവ ഉറക്കത്തിനുമുമ്പ് ഒഴിവാക്കുക.
● ദിവസവും കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കുക.
● ശാന്തമായ അന്തരീക്ഷം ഒരുക്കുകയും ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യാം.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Study warns long-term melatonin use may increase heart failure risks.
#Melatonin #SleepDisorders #HeartHealth #HealthNews #AmericanHeartAssociation #SleepHygiene #MedicalNews #Kvartha #AnjanaNews
