ലോക്ക് ഡൗൺ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി, ബോറടി മാറ്റാൻ സഞ്ചരിച്ചത് 250 കിലോമീറ്റർ, കോൺഗ്രസ് മന്ത്രി വിവാദത്തിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റായ്പ്പൂർ: (www.kvartha.com 20.04.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം കാറ്റില്‍ പറത്തി 250 കിലോമീറ്റര്‍ യാത്ര ചെയ്ത് മന്ത്രി. അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന സർക്കാരിന്റെ കർശന നിർദ്ദേശം നിലനിൽക്കെ ഛത്തീസ്ഗഢ് മന്ത്രി കവാസി ലഖ്മ. അകമ്പടിയും പരിവാരങ്ങളുമായി സഞ്ചരിച്ചത് 250 കിലോമീറ്റർ.
 വീട്ടിലിരുന്ന് മടുത്തത് കൊണ്ട് യാത്ര ചെയ്തതാണെന്നാണ് ന്യായീകരണം. ബോറടി മാറ്റാനാണ് മന്ത്രി എത്രയും ദൂരം സഞ്ചരിച്ചത്. അതും ചില്ലറ കാര്യത്തിനല്ല മറിച്ച് ആള്‍ ദൈവം ബാബാ സത്യനാരായണയെ കാണാനായിരുന്നു ഈ യാത്ര. ലോക്ക് ഡൗണ്‍ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയുള്ള സഞ്ചാരം വിവാദമായി. റായ്പൂരില്‍ നിന്നും റായ്ഗഡിലേക്ക് അകമ്ബടിയോടെയായിരുന്നു ലഖ്മയുടെ യാത്ര.


ലോക്ക് ഡൗൺ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി, ബോറടി മാറ്റാൻ  സഞ്ചരിച്ചത് 250 കിലോമീറ്റർ, കോൺഗ്രസ് മന്ത്രി വിവാദത്തിൽ

സംഭവത്തിന്റെ വീഡിയോ പുറത്തു വന്ന് വലിയ വിവാദമായപ്പോള്‍ ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത് റായ്പൂരിലെ വീട്ടിലിരുന്ന് ബോറഡിച്ചപ്പോള്‍ രാത്രിയില്‍ തന്നെ റായ്ഗഡിലേക്ക് പോകാനുള്ള പദ്ധതി സ്വാഭാവികമായി ഉണ്ടായതാണെന്നായിരുന്നു. അതേസമയം മുഖാവരണമോ മറ്റു മുന്‍കരുതലുകളോ ഒന്നും കൂടാതെ മന്ത്രിയ്ക്കുള്ള സർവ അകമ്പടിയോടും കൂടിയായിരുന്നു യാത്ര. പിന്നീട് സൗകര്യപ്പെടുത്തിക്കൊടുത്ത നക്ഷത്ര ഹോട്ടലില്‍ താമസിക്കുകയും ചെയ്തു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലകള്‍ ലോക്ക് ഡൗണ്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാലും ഞങ്ങള്‍ തുടരും. കോവിഡ് ഈ സംസ്ഥാനത്തേയും ബാധിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും അധികൃതരും സാധാരണക്കാരുമുള്‍പ്പെടെയുള്ളവര്‍ കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

കോവിഡിന്റെ ആക്രമണം അത്ര ശക്തമായിട്ടില്ലാത്ത സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇതുവരെ 36 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏപ്രില്‍ 19 വരെ 24 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സംസ്ഥാനമാണ് ഛത്തീസ്ഗഡ്. അതിനിടയില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരും സാധാരണക്കാരും കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Summary: L ockDown laws were wind-blown and traveled 250 km, Congress minister in a controversy
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia