മുംബൈ, പൂനെ ജില്ലകളില്‍ ലോക്ക്ഡൗണ്‍ കാലാവധി ജൂണ്‍ വരെ നീട്ടിയേക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 25.04.2020) മഹാരാഷ്ട്രയിലെ മുംബൈ, പൂനെ തുടങ്ങിയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ കാലാവധി ജൂണ്‍ വരെ നീട്ടിയേക്കും. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കേസുകളുടെ എണ്ണം ദിനംപ്രതി ഗണ്യമായി കൂടുന്നതിനനുസരിച്ച് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങള്‍ ജൂണ്‍ വരെ ലോക്ക്ഡൗണില്‍ തുടരുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.

മുംബൈയില്‍ പ്രാദേശിക ട്രെയിനുകള്‍, ബസുകള്‍, ഷോപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ കുറഞ്ഞത് ജൂണ്‍ വരെ തുടര്‍ന്നേക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.

മുംബൈ, പൂനെ ജില്ലകളില്‍ ലോക്ക്ഡൗണ്‍ കാലാവധി ജൂണ്‍ വരെ നീട്ടിയേക്കും

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 387 പുതിയ കേസുകളാണു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ ആറായിരത്തിയെണ്ണൂറു കവിഞ്ഞു.

Keyword: Lockdown may extend in Mumbai and Pune till June, Covid 19, Lockdown, Maharashtra, Mumbai, Pune, National, Trending, News, Extension,Health & Fitness, Health,Police,Train, bus, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia