സംസ്ഥാനത്ത് പുതിയതായി 9 പേര്‍ക്ക് കൂടി കൊറോണ; ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.03.2020) സംസ്ഥാനത്ത് പുതിയതായി ഒമ്പതു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ കിട്ടിയ വിവരം അനുസരിച്ച് അതില്‍ ആറു പേര്‍ നെഗറ്റീവ് ആണെന്നു വ്യക്തമായി.

സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഈ കുറവ് വരും. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതില്‍ രണ്ടു പേര്‍ പാലക്കാട് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം, രണ്ടുപേര്‍ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതമാണ് രോഗം. ഇതില്‍ നാലു പേര്‍ ദുബൈയില്‍നിന്ന് എത്തിയവരാണ്. ഒരാള്‍ യുകെയില്‍നിന്നും മറ്റൊരാള്‍ ഫ്രാന്‍സില്‍നിന്നും വന്നതാണ്. കൊറോണ ഇനിയും പടരാതിരിക്കാന്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് പുതിയതായി 9 പേര്‍ക്ക് കൂടി കൊറോണ; ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മൂന്ന് പേര്‍ക്കു കോണ്‍ടാക്ട് വഴിയാണ് രോഗം ലഭിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ചികിത്സിയിലുണ്ടായിരുന്ന രണ്ടു പേര്‍ രോഗം മാറി ഡിസ്ചാര്‍ജ് ആയി. ആകെ 76,542 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. ബുധനാഴ്ച മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധയുണ്ടായതില്‍ 91 പേര്‍ വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരാണ്. എട്ടു വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്‍ടാക്ട് മുഖേന വൈറസ് ബാധിച്ചു.

ചൊവ്വാഴ്ച സംസാരിച്ചതില്‍ നിന്നു വ്യത്യസ്തമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ചൊവ്വാഴ്ച രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കി. നമ്മള്‍ അതിനു മുന്‍പ് തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതല്‍ ഗൗരവമാകുന്നുവെന്നാണ് ഇതില്‍നിന്നു വ്യക്തമാക്കുന്നത്. സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു പോകേണ്ടതുണ്ട്. ജനങ്ങള്‍ക്കു ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യം ഭദ്രമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Lockdown in Kerala as coronavirus cases, Thiruvananthapuram, News, Trending, Health, Health & Fitness, Press meet, Media, Patient, Ernakulam, Pathanamthitta, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia