ലോക്ക്ഡൗണ്‍ കോവിഡ് രോഗവ്യാപന സാധ്യത കുറച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.07.2020) തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് കോവിഡ് 19 രോഗവ്യാപന സാധ്യത കുറയ്ക്കാന്‍ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നത് ഗുണകരമാകില്ല. എന്നാല്‍ ലോക്ക്ഡൗണിനുള്ളില്‍ നിന്നുകൊണ്ടുതന്നെ പരമാവധി ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ കാരണം നിരവധിപേര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവരെക്കൂടി മുന്നില്‍ക്കണ്ടാണ് ഇളവുകള്‍ പ്രഖ്യാപിക്കുക. ജില്ലയുടെ നിലവിലെ സാഹചര്യവും, ഏര്‍പ്പെടുത്തേണ്ട ഇളവുകളെപ്പറ്റിയും ജില്ലാ ഭരണകൂടം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാകും പുതിയ പ്രഖ്യാപനമുണ്ടാവുക.

ലോക്ക്ഡൗണ്‍ കോവിഡ് രോഗവ്യാപന സാധ്യത കുറച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നു എന്നത് വ്യാജപ്രചരണമാണ്. പരിശോധനകളുടെ എണ്ണം ദിനംപ്രതി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രേക്ക് ദ ചെയിന്‍, എസ് എം എസ് (സോപ്പ്, മാസ്‌ക്ക്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്) പോലുള്ള ക്യാമ്പയിനുകള്‍ പൊതുജനങ്ങള്‍ക്ക് മികച്ച അവബോധം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കാന്‍ തയ്യാറാകണം. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല അതീവ ജാഗ്രത തന്നെയാണ് ഇനിയും വേണ്ടതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ജില്ലയിലെ കോവിഡ്19 സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ, ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ യു വി ജോസ്, ബിജു പ്രഭാകര്‍, വെങ്കിടേശപതി, എം ജി രാജമാണിക്യം, ഹരികിഷോര്‍, ബാലകിരണ്‍, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അനു എസ് നായര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. മൂന്നു തീരദേശ സോണുകളിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Keywords:  Lockdown in capital city cannot be cancelled, there will be concessions to facilitate normal lives, says Minister Kadakampally, Minister, News, Thiruvananthapuram, Lockdown, Health, Health & Fitness, Kerala, Trending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia