തലേന്ന് രാത്രി മീൻ പൊരിച്ചു വെച്ച് പ്രാതലിന് കഴിച്ചു, ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട കുടുംബം ഭക്ഷണം പരിശോധിച്ചപ്പോൾ കണ്ടത് മീനിനൊപ്പം ഫ്രയ്യായി കിടക്കുന്ന പല്ലിയെ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 23.11.2017) മീൻ പൊരിക്കുമ്പോൾ പല്ലിയും ഒപ്പം പൊരിഞ്ഞതിനെ തുടർന്ന് അത് കഴിച്ച എട്ടംഗ കുടുംബം ഛർദിയെയും  അസ്വസ്ഥതയെയും തുടർന്ന് ആശുപത്രിയിൽ. ഇബാദുൽ റഹ്‌മാൻ ഭാര്യ റുക്‌സ്‌നാന ഇവരുടെ ആറ് കുട്ടികൾ എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.

തലേ ദിവസം രാത്രി പൊരിച്ചു വെച്ച മീൻ പ്രാതലിന് കഴിക്കാനായി എടുത്തപ്പോൾ ഭക്ഷണത്തിൽ അസാധാരണമായി എന്തോ കണ്ടത് നോക്കിയപ്പോഴാണ് പല്ലിയെ കണ്ടതെന്ന് ഇബാദുൽ റഹ്‌മാൻ പറഞ്ഞു. ഭക്ഷണം കഴിച്ചയുടൻ അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ പോകുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോക്ടർ ബാബാ സാഹിബ് അംബേദ്‌കർ ആശുപത്രിയിൽ പ്രവേശിച്ച കുടുംബം ഗുരുതരാവസ്ഥയിലായിരുന്നെന്നും ഇപ്പോൾ അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.

തലേന്ന് രാത്രി മീൻ പൊരിച്ചു വെച്ച് പ്രാതലിന് കഴിച്ചു, ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട കുടുംബം ഭക്ഷണം പരിശോധിച്ചപ്പോൾ കണ്ടത് മീനിനൊപ്പം ഫ്രയ്യായി കിടക്കുന്ന പല്ലിയെ!

Summary: A family in Mumbai, Maharashtra, fell seriously ill after eating breakfast with lizard in it. According to reports in Mid-Day, eight members of the family, including six children and a 6-month-old baby started vomiting soon after eating the breakfast
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia