Alzheimer's | ജീവിത ശൈലിയിൽ മാറ്റം വരുത്താം; അൽഷിമേഴ്സ് രോഗാവസ്ഥയുടെ സാധ്യത കുറയ്ക്കാം 

 

 
Alzheimer's disease
Alzheimer's disease


തലച്ചോറിന്റെ  ആരോഗ്യത്തിനും പ്രവർത്തനത്തിനും ശാരീരിക വ്യായാമം അത്യാവശ്യമാണ്

കൊച്ചി: (KVARTHA) ഇന്നത്തെ കാലത്തെ ജീവിത ശൈലികളിൽ വന്ന മാറ്റം നമ്മുടെ ആരോഗ്യത്തെ വലിയ രീതിയിലാണ് ബാധിച്ചത്. നിരവധി രോഗങ്ങൾ വർധിക്കുകയും അനേകം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അത്തരമൊരു രോഗമാണ് അൽഷിമേഴ്‌സ്. സാധാരണ പ്രായമായവരിലാണ് ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതൽ എങ്കിലും മറ്റു പ്രായക്കാരിലും വന്ന്‌ കൂടായ്കയില്ല. അൽഷിമേഴ്‌സ് ബാധിച്ച ഒരു വ്യക്തിക്ക് ദൈനംദിന ജീവിതത്തിൽ ഓർമ, ചിന്താശക്തി, അനുമാന ശേഷി എന്നിവയെയെല്ലാം ബാധിച്ചു കൊണ്ടാണ് ലക്ഷണങ്ങൾ പ്രകടമാക്കുന്നത്.

ക്രമേണ ആ വ്യക്തിയിൽ ഓർമകൾ നഷ്ടപ്പെട്ട് കൊണ്ടേയിരിക്കും. തന്റെ കുടുംബം, കൂടെയുള്ളവർ, സ്ഥലം പേര്, വഴി മറന്നുപോവുക, അങ്ങനെ നിത്യ ജീവിതത്തെ സാരമായ രീതിയിൽ ബാധിക്കുന്ന ഒരവസ്ഥയാണ് രോഗി നേരിടേണ്ടി വരുന്നത്. അൽഷിമേഴ്‌സ് രോഗത്തിന് കൃത്യമായ ഒരു ചികിത്സ ഇല്ലെങ്കിലും ചില മരുന്നുകളിലൂടെയും സ്നേഹ പരിചരണങ്ങളിലൂടെയും രോഗത്തിന്റെ കാഠിന്യം കുറയ്ക്കാം. രോഗിക്ക് സ്‌നേഹ പരിചരണങ്ങളും സമാധാനവും ആവോളം ലഭ്യമാകുന്ന സാഹചര്യങ്ങൾക്ക് വഴിയൊരുക്കുക. 

മുഴുവൻ സമയം സന്തോഷത്തിൽ കഴിയാൻ വിധം മനസ് പാകപ്പെടുത്തി കൊടുക്കാം. ഒപ്പം ഡോക്ടറുടെ നിർദേശ പ്രകാരമുള്ള മരുന്നും നല്ല പോഷക ആഹാരങ്ങളും ഉറപ്പ് വരുത്തുക. ഏറ്റവും പ്രധാനമാണ് തൃപ്തികരമായ ഉറക്കം ലഭിക്കുക എന്നത്. ശാന്തമായ എട്ട് മണിക്കൂർ ആഴത്തിലുള്ള ഉറക്കം ശീലമാക്കുക. ഉറക്കം കുറയുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. കൃത്യമായ നല്ല ഉറക്കം അൽഷിമേഴ്‌സ് രോഗാവസ്ഥയെ പ്രതിരോധിക്കാനുള്ള ഒരുകാരണമായി പഠനങ്ങൾ വ്യക്തമാക്കുന്നു.

കൂടാതെ, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക. നല്ല പോഷക ആഹാരങ്ങൾ കഴിച്ചു ശീലിക്കുക. നല്ല ആഹാര ശീലങ്ങൾ നല്ല ആരോഗ്യത്തിന് വഴിയൊരുക്കും. പഞ്ചസാര പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കൾ, കൊഴുപ്പുള്ള ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇവയെല്ലാം പരമാവധി ഒഴിവാക്കുക. പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയും ആരോഗ്യകരമായ രീതിയിൽ ഉള്ളതായിരിക്കണം. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, ധാന്യങ്ങൾ, മത്സ്യം, ചിക്കൻ, ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആരോഗ്യകരമായ ഭക്ഷണക്രമം തലച്ചോറിന്റെ ആരോഗ്യത്തെയും  സംരക്ഷിക്കും.

അതോടൊപ്പം ആരോഗ്യകരമായ വ്യായാമവും നിലനിർത്താം. തലച്ചോറിന്റെ  ആരോഗ്യത്തിനും പ്രവർത്തനത്തിനും ശാരീരിക വ്യായാമം അത്യാവശ്യമാണ്. കുറഞ്ഞത് 30 മിനിറ്റു എങ്കിലും വ്യായാമം ചെയ്യാവുന്നതാണ്. മനസ് എപ്പോഴും  ശാന്തമാക്കുക. മനസിന്റെ സമാധാനവും തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. യോഗ, ധ്യാനം പോലെയുള്ള വഴികൾ സമ്മർദം കുറച്ചു മനസ് ശാന്തമാക്കും. ദീർഘനിശ്വാസങ്ങളും ഇടയ്ക്കിടെ ചെയ്യുക. എല്ലാ ജോലി തിരക്കും മാറ്റി വെച്ചു നമുക്കായി കുറച്ചു സമയം ചിലവഴിക്കുക. 

പാട്ട് കേൾക്കാം, ചുവട് വയ്ക്കാം, വായന ശീലം തുടരാം, യാത്ര ചെയ്യാം, ഭക്തി കാര്യങ്ങൾ ചെയ്ത്‌ മനസിന് ശാന്തത നൽകാം. അനാവശ്യ ചിന്തകളും സമ്മർദങ്ങളും ഒഴിവാക്കി ജീവിതം ആസ്വദിക്കാം. ഇങ്ങനെ നമ്മുടെ ജീവിത ശൈലികളിൽ മാറ്റം വരുത്തുന്നതിലൂടെ അൽഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുക. ഡോക്ടറുടെ നിർദേശപ്രകാരം മൾട്ടിവിറ്റാമിൻ, മിനറൽ സപ്ലിമെൻ്റ് എന്നിവ കഴിക്കാവുന്നതാണ്. ഇവ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ പോഷകങ്ങൾ നൽകുമെന്നാണ് പറയുന്നത്. എന്നിരുന്നാലും ലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia