ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നുസൈബ തസ്നി
ഏപ്രില്‍ 7 ലോക ആരോഗ്യ ദിനം ...ഓരോ ദിവസവും കിടക്ക വിട്ടു നാം ഓരോരുത്തരും എഴുന്നേല്‍ക്കുന്നത് തലേ ദിവസമോ, അല്ലെങ്കില്‍ ആഴ്ചകള്‍ക്ക് മുമ്പോ, മാസങ്ങള്‍ക്ക് മുമ്പോ അല്ലെങ്കില്‍ തൊട്ടുമുന്നിലെ നിമിഷത്തിലോ തയാറാക്കിയ ടൈം ടേബിള്‍ അനുസരിച്ച് ജീവിക്കാനാണ് .ഓഫീസ്, കുടുംബം, ആഘോഷങ്ങള്‍.........എല്ലാം നമ്മള് ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ചെയ്യണമെങ്കില്‍ നമുക്ക് വേണ്ടതായ ഒന്നുണ്ട്, ആരോഗ്യം. അതിന്റെ സംരക്ഷണത്തിന് ചെറിയ ഇടമെങ്കിലും നമ്മുടെ ദൈനംദിന ടൈം ടേബിളില്‍ നല്‍കിയിട്ടുണ്ടോ?
1948ല്‍ സ്ഥാപിതമായ ലോക ആരോഗ്യ സംഘടനയുടെ വാര്‍ഷികം പ്രമാണിച്ചാണ് എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴിന് ലോക ആരോഗ്യ ദിനം ആചരിക്കുന്നത് . ഓരോ ലോക ആരോഗ്യ ദിനത്തിലും ലോകജനതയുടെ ആരോഗ്യത്തിന് ഭീഷണിയായ പ്രധാന വിഷയമാണ് ചര്‍ച്ച ചെയ്യാറ്. ഹൈപ്പര്ടെന്ഷന് അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനം ചര്‍ച്ച ചെയ്യുന്ന വിഷയം. ഹൃദയവും രക്തക്കുഴലുകളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെയാണ് രക്ത ചംക്രമണം നടക്കുന്നത്. ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതും ഇതുമൂലമാണ്. ഇങ്ങനെ ഹൃദയത്തില്‍ നിന്നുള്ള ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ ശക്തിയാണ് ബ്ളഡ് പ്രഷര്‍ അല്ലെങ്കില്‍ രക്തസമ്മര്‍ദം.
ഈ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍ ആകുന്നതിനെയാണ് ഹൈപ്പര്ടെന്ഷന്
ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയിലെ സജീവ സാന്നിധ്യമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ഹൈപ്പര്‍ടെന്‍ഷന്റെ കൃത്യമായ കാരണം കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പ്രധാനമായും ജീവിതശൈലിയിലെ പൊരുത്തക്കേടുകളാണ് ഹൈപ്പര്ടെന്ഷന് വഴിവെക്കുന്നത്. പുകവലി,പൊണ്ണത്തടി, വ്യായാമത്തിന്്റെ കുറവ് ,അമിത ഉപ്പ് ഉപയോഗം, അമിതമായ മദ്യപാനം, മാനസിക പിരിമുറുക്കം, പ്രായാധിക്യം, പാരമ്പര്യം, വിട്ടുമാറാത്ത കിഡ്നി രോഗങ്ങള്‍, അഡ്രിനാലിന്റെയും തൈറോയിഡിന്റെയും ക്രമക്കേട് എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഈ അവസ്ഥയെ നമുക്ക് അനായാസേന മറികടക്കാം.
ആരോഗ്യകരമായ ഭക്ഷണം
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കൂടുതലായി ഉള്‍ക്കൊള്ളിക്കണം. ഇറച്ചി, മീന്‍, കശുവണ്ടി തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചേ മതിയാകൂ. കുപ്പിയിലടച്ച മധുരമുള്ള ശീതള പാനീയങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം.
ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് കുറക്കുക
ഫ്രോസന്‍ ഫുഡുകളും പൊട്ടറ്റോ ചിപ്സുമെല്ലാം ധാരാളം കഴിക്കുന്ന ശീലക്കാരനാണ് നിങ്ങളെങ്കില്‍ ആ ശീലം എത്രയും പെട്ടെന്ന് ഒഴിവാക്കുക. സോഡിയത്തിന്റെ അളവ് ഇത്തിരിയെങ്കിലും കുറച്ചാല്‍ രക്ത സമ്മര്‍ദം രണ്ട് മുതല്‍ എട്ട് എം.എം എച്ച്.ജി വരെ കുറയും. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറക്കുന്നതും നല്ലതാണ്.
വ്യായാമം ശീലമാക്കുക
ഹൃദ്രോഗങ്ങള്‍ക്ക് വളരെ വേഗം വഴിയൊരുക്കുന്നതാണ് ഉയര്‍ന്ന രക്ത സമ്മര്‍ദം. വ്യായാമം ശീലമാക്കുന്നതിലൂടെ മാത്രമേ ഈ അവസ്ഥ മാറ്റാനാകൂ. വ്യായാമത്തിലൂടെ രക്ത ധമനികളുടെ ഇലാസ്തികത നിലനിര്‍ത്താനും അതുവഴി രക്തപ്രവാഹം സുഗമമാവുകയും ചെയ്യും. ആഴ്ചയില്‍ അഞ്ച് ദിവസം രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ നടക്കുന്നത് തന്നെ ധാരാളമാണ്. എലിവേറ്റര്‍ ഉണ്ടെങ്കില്‍ സ്റ്റെയര്‍കേസുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
ശരീരഭാരം നിയന്ത്രണത്തില്‍ നിര്‍ത്തുക
ശരീരഭാരത്തെ കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം. അമിതഭാരക്കാരില് രക്ത സമ്മര്‍ദം വര്‍ധിക്കാന്‍ സാധ്യതയേറെയാണ്. ഭാരം കുറക്കുന്നതാണ് രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നതിനേക്കാള്‍ ഉത്തമമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആവശ്യത്തിന് വിശ്രമം അനിവാര്യം
ആവശ്യത്തിന് ഉറക്കം ആരോഗ്യകരമായ രക്തസമ്മര്‍ദത്തിന് അനിവാര്യമാണ്. കൃത്യസമയത്ത് ഉറങ്ങി കൃത്യസമയത്ത് എഴുന്നേല്ക്കുക. മതിയായ വിശ്രമവും അനിവാര്യമാണ്.
താഴെ പറയുന്ന വസ്തുക്കള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെരക്ത സമ്മര്‍ദം നല്ല അളവ് വരെ കുറക്കാനാകും.
പൊട്ടാസ്യം -ചില ആളുകളില്‍ രക്തസമ്മര്‍ദം നല്ല അളവ് വരെ കുറക്കാന്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ സാധിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, പാല് ഉല്പന്നങ്ങള്, മീന്‍ തുടങ്ങിയവ പൊട്ടാസ്യം ഉല്പന്നങ്ങളുടെ കലവറയാണ്.
ഭക്ഷണപദാര്ഥങ്ങളല്ലാതെ സപ്ളിമെന്ററി ആയി പൊട്ടാസ്യം ലഭ്യമാക്കാന്‍ മരുന്നുകള്‍ കഴിക്കണമെങ്കില്‍ അത് ഡോക്ടറുടെ ഉപദേശത്തോടെയേ ചെയ്യാവു.
കാല്‍സ്യം - കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണയായി കണ്ടുവരാറുണ്ട്.
19 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് ആയിരം മില്ലി ഗ്രാം കാല്‍സ്യവും 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 1200 മില്ലീ ഗ്രാം കാല്‍സ്യവും പ്രതിദിനം ഉള്ളിലെത്തണമെന്നതാണ് കണക്ക്. ഗര്‍ഭിണികൾക്കും, മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഇതിലുമധികം കാല്‍സ്യം ആവശ്യമാണ്. കുറഞ്ഞ കൊഴുപ്പുള്ള പാല്, കട്ടിത്തൈര്, ചീസ് തുടങ്ങിയവ ഉയര്‍ന്ന കാല്സ്യക്കലവറയുള്ള ഭക്ഷണങ്ങളാണ്.
ഭക്ഷണത്തില്‍ നിന്നുള്ളതല്ലാതെ കാല്‍സ്യം ടാബ്ലെറ്റുകള് കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദം കുറയുന്നതായി ഇതുവരെ കണ്ടത്തെിയിട്ടില്ല.
മഗ്നീഷ്യം -മഗ്നീഷ്യത്തിലെ കുറവ് മൂലമുള്ള രക്തസമ്മര്‍ദത്തിനും ഭക്ഷണരീതിയിലെ മാറ്റമാണ് നല്ലത്. ധാന്യങ്ങള്‍,പച്ചക്കറികള്‍, കശുവണ്ടി തുടങ്ങിയവയില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
മല്‍സ്യങ്ങള്‍- ചാളയിലും മറ്റും അടങ്ങിയിട്ടുള്ള ഒമേഗാ ത്രീ ഫാറ്റി ആസിഡ് പോലെ രക്തസമ്മര്‍ദം കുറക്കാന്‍ മറ്റൊരു മരുന്നില്ല. ഇത്തരം മല്‍സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മീനെണ്ണ ഗുളികകള്‍ കഴിക്കുന്നതിലൂടെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം. മല്‍സ്യങ്ങള്‍ പൊരിക്കാതെ കറിവെച്ച് കഴിക്കുന്നതിലൂടെയേ ഫാറ്റി ആസിഡ് ശരീരത്തില്‍ എത്തൂ.
Summary: The biggest instigators of high blood pressure are the unhealthy lifestyle habits that we follow daily. Bad eating habits, lack of exercise and too much stress leads upto health problems which were rare during our parent's time. the following lifestyle changes you can adopt which will lower high blood pressure and invariably reduce the chances of stroke and heart problems.
Keyword: High blood pressure,Unhealthy lifestyle, Frozen foods, Blood circulation, Bad eating habits,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
