Nithyananda | 'ജീവിതം അപകടത്തില്‍, ചികിത്സ ആവശ്യം'; ബലാത്സംഗ കേസ് പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി സൂചന
Sep 3, 2022, 17:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപോര്‍ട്. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നിത്യാന്ദ ഓഗസ്റ്റ് ഏഴിന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് കത്ത് എഴുതുകയും ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും കാട്ടി വൈദ്യസഹായം അടിയന്തരമായി ആവശ്യപ്പെടുകയും ചെയ്തെന്ന് ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്തു.
രാഷ്ട്രീയ അഭയം നല്കിയാല് ശ്രീലങ്കയില്‍ നിക്ഷേപം നടത്താനുള്ള നിത്യാനന്ദയുടെ വാഗ്ദാനവും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിത്യാനന്ദ സ്വന്തമായി സൃഷ്ടിച്ചെടുത്തെന്ന് വാദിക്കുന്ന, ഇന്‍ഡ്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോലും ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത 'കൈലാസമെന്ന രാജ്യ'ത്തെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയാണ് ശ്രീലങ്കയ്ക്ക് കത്ത് നല്‍കിയത്.
2010ല്‍ ആശ്രമത്തിലെ ഒരു പെണ്‍കുട്ടിയുടെ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ടാണ് നിത്യാനന്ദയ്ക്കെതിരെയുള്ള കേസ്. ആത്മീയ കാര്യങ്ങള്‍ക്കായി എത്തിയ സ്ത്രീയെ നിത്യാനന്ദ ബലാത്സംഗം ചെയ്തെന്നാണ് പരാതി. പരാതിയില്‍ മുന്‍പും കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പൊലീസിന് നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മുന്‍ കാര്‍ ഡ്രൈവര്‍ ലെനിന്റെ പരാതിയിലാണ് നിത്യാനന്ദയ്ക്കെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചെങ്കിലും നിത്യാനന്ദയെ കണ്ടെത്താനാകത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി വിചാരണ സ്തംഭിച്ച അവസ്ഥയിലാണ്.
കേസില്‍ നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇയാള്‍ രാജ്യത്തിന് പുറത്തേക്ക് ഒളിച്ചുകടന്നതോടെ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഗുജറാത് സ്വദേശികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല. ശ്രീലങ്കയിലെ, കൈലാസം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രദേശത്താണ് നിത്യാനന്ദ ഇപ്പോഴുള്ളതെന്നാണ് വിവരം. 2019ല്‍ പുറപ്പെടുവിച്ച സമന്‍സിനും നിത്യാനന്ദ മറുപടി നല്‍കിയിരുന്നില്ല. പുതിയ വാറണ്ടിന് സെപ്തംബര്‍ 23 വരെയാണ് പ്രാബല്യമുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

