Aster Medcity | സ്മാർട് വാചും മൊബൈൽ ഫോൺ ആപും മാത്രം മതി; ഹൃദയസ്തംഭനമുള്ള രോഗികൾക്ക് എവിടെ ആയിരുന്നാലും സ്വയം നിയന്ത്രിക്കുന്നതിനും തുടർചികിത്സ ഒരുക്കുന്നതിനും നൂതന സംവിധാനവുമായി ആസ്റ്റർ മെഡ്‌സിറ്റി
Dec 19, 2022, 12:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) ഹൃദയസ്തംഭനമുള്ള രോഗികൾക്ക് സഹായകരമായി മൊബൈൽ ഫോൺ ആപിലൂടെ രോഗിയുടെ വിവരങ്ങള്‍ അറിയുന്നതിനും തുടർ ചികിത്സ ഒരുക്കുന്നതിനും നൂതന സംവിധാനവുമായി ആസ്റ്റർ മെഡ്‌സിറ്റി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലിനിക് ആസ്‌റ്റർ മെഡ്‌സിറ്റിയിലെ മെഡികൽ സർവീസസ് ചീഫ് ഡോ.അനുപ് ആർ വാര്യർ ഉദ്ഘാടനം ചെയ്തു. ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെ തൗസിഗ് ഹാർട് സെന്റർ ഡയറക്ടർ ഡോ. ഷെൽബി കുട്ടിയും ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ ഹെലൻ ബി തൗസിഗും പുതിയ സാങ്കേതികവിദ്യയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഹൃദയസ്തംഭനമുള്ള രോഗികൾക്ക് സ്മാർട് വാചും അവരുടെ സ്മാർട്ഫോണിൽ ഒരു ആപ് ഡൗൺലോഡ് ചെയ്തും ക്ലിനിക് നൽകുന്നു. സ്മാർട് വാചും ആപും ശാരീരിക മാറ്റങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും മരുന്ന് കഴിക്കാൻ ഓർമപ്പെടുത്തുകയും ചെയ്യും. ശാരീരിക മാറ്റങ്ങൾ ഉണ്ടാവുമ്പോൾ മുന്നറിയിപ്പ് അടയാളങ്ങൾ ലഭിക്കുകയും ഉടൻ ആശുപത്രിയിലെ വിദഗ്ധ ടീമിന് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു. തുടർന്ന് ആശുപത്രിവാസവും പ്രതികൂല സാഹചര്യങ്ങളും ഒഴിവാക്കുന്നതിന് ചികിത്സാ പദ്ധതികളിൽ മാറ്റം വരുത്തുന്നതിന് ആവശ്യമായ നടപടികൾ ഇവർ കൈക്കൊള്ളും. ഇതനുസരിച്ച് രോഗികളെ അറിയിക്കും.
ഹൃദയസ്തംഭനം പോലുള്ള സങ്കീർണവും ചിലവേറിയതും ആവർത്തിച്ചുള്ളതുമായ അവസ്ഥകൾ സ്വയം കൈകാര്യം ചെയ്യുന്നതിന് നൂതനമായ രോഗി കേന്ദ്രീകൃത ഇടപെടലുകൾ ആവശ്യമായ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനത്തിന് ആസ്റ്ററിൽ തുടക്കമിട്ടത്. ഹൃദയസ്തംഭനമുള്ള ആളുകൾക്ക് സ്വയം പരിചരണം പ്രോത്സാഹിപ്പിക്കുന്നതിനും മരുന്നുകളും മറ്റും ഓർമപ്പെടുത്തുന്നതിനും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിനും മൊബൈൽ ആപുകൾ വളരെ ഉപയോഗപ്രദമാകും.
ഹെൽത് കെയർ ആപ്ലികേഷൻ ധരിക്കാവുന്ന ആരോഗ്യ ഉപകരണങ്ങളിൽ നിന്ന് ബയോമെട്രിക് ഡാറ്റ ശേഖരിക്കുകയും ഹൃദ്രോഗബാധിതരുടെ ആശുപത്രി സന്ദർശനങ്ങളും ആവർത്തിച്ചുള്ള ആശുപത്രിവാസവും കുറയ്ക്കുകയും രോഗികളുടെ ലക്ഷണങ്ങളും ആരോഗ്യ നിലയും വിലയിരുത്തുകയും ചെയ്യുമെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഇന്റർവെൻഷണൽ കാർഡിയോളജി കൺസൾടന്റ് ഡോ. സുനിൽ റോയ് ടി എൻ പറഞ്ഞു.
മൊബൈൽ ഹെൽത് (mHealth) സാങ്കേതികവിദ്യ, സമയബന്ധിതമായി രോഗികളുടെ ഇടപഴകൽ, നിരീക്ഷണം, യഥാസമയം ആരോഗ്യ പരിചരണം എന്നിവ ഒരുക്കുന്നതിനുള്ള ആധുനിക മെഡികൽ സയൻസിലെ മികച്ച ഉപകരണമാണെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള, ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. ഹൃദയസ്തംഭനമുള്ള രോഗികൾക്ക് മെച്ചപ്പെട്ട അതിജീവന നിരക്കിന് കാരണമാകുന്ന ഈ നൂതന സംരംഭം ആസ്റ്റർ സ്ഥാപിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നു. ഈ സാങ്കേതിക വിദ്യ പ്രാവർത്തികമാവുന്നതോടെ ആവശ്യമായ പരിഷ്കാരങ്ങളോടെ മറ്റ് സേവനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Leveraging Wearable Technology for Heart Failure Management, Kerala, Kochi,News,Top-Headlines,hospital,Latest-News,Mobile Phone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.