ഗായിക ലതാ മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍; പേടിക്കേണ്ടതായൊന്നുമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍
Jan 11, 2022, 14:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 11.01.2022) കോവിഡ് ബാധയെ തുടര്‍ന്ന് ഗായിക ലതാ മങ്കേഷ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍. പേടിക്കേണ്ടതായൊന്നുമില്ലെന്നും മരുന്നുകളോട് ലതാ മങ്കേഷ്കര്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രായം കണക്കിലെടുത്താണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നും കുടുബം പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാര്‍ഥനയില്‍ ലതാ മങ്കേഷ്കറെ ഓര്‍ക്കണമെന്നും മരുമകള്‍ രചന ആവശ്യപ്പെട്ടു.
2019ല്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ലതാ മങ്കേഷ്കര്‍ ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലിരിക്കെയാണ് കോവിഡ് പിടിപെട്ടത്.
Keywords: News, National, India, Mumbai, Singer, Hospital, COVID-19, Health, Health & Fitness, Social Media, Twitter, Lata Mangeshkar admitted to ICU after testing positive for Covid-19Legendary singer Lata Mangeshkar admitted to ICU after testing positive for Covid-19. She has mild symptoms: Her niece Rachna confirms to ANI
— ANI (@ANI) January 11, 2022
(file photo) pic.twitter.com/8DR3P0qbIR
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

