ഗായിക ലതാ മങ്കേഷ്‌കറിന് കോവിഡ് സ്ഥിരീകരിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍; പേടിക്കേണ്ടതായൊന്നുമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 11.01.2022) കോവിഡ് ബാധയെ തുടര്‍ന്ന് ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍. പേടിക്കേണ്ടതായൊന്നുമില്ലെന്നും മരുന്നുകളോട് ലതാ മങ്കേഷ്‌കര്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Aster mims 04/11/2022

പ്രായം കണക്കിലെടുത്താണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നും കുടുബം പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാര്‍ഥനയില്‍ ലതാ മങ്കേഷ്‌കറെ ഓര്‍ക്കണമെന്നും മരുമകള്‍ രചന ആവശ്യപ്പെട്ടു. 

ഗായിക ലതാ മങ്കേഷ്‌കറിന് കോവിഡ് സ്ഥിരീകരിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍; പേടിക്കേണ്ടതായൊന്നുമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍


2019ല്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ലതാ മങ്കേഷ്‌കര്‍ ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലിരിക്കെയാണ് കോവിഡ് പിടിപെട്ടത്. 

Keywords:  News, National, India, Mumbai, Singer, Hospital, COVID-19, Health, Health & Fitness, Social Media, Twitter, Lata Mangeshkar admitted to ICU after testing positive for Covid-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia