Health Condition | കോണിപ്പടിയില്‍നിന്ന് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപോര്‍ട്; തേജസ്വിയെ വിളിച്ച് വിവരം അന്വേഷിച്ച് പ്രധാനമന്ത്രി; വേഗം സുഖം പ്രാപിക്കട്ടെയെന്ന് നരേന്ദ്രമോദി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പട്‌ന: (www.kvartha.com) കോണിപ്പടിയില്‍നിന്ന് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപോര്‍ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം ദിവസവും ലാലു പ്രസാദിന്റെ നിലയില്‍ കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാകുന്നത്. 
Aster mims 04/11/2022

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലാലു പ്രസാദിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനെ ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. ലാലു പ്രസാദിന്റെ ആരോഗ്യനില എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞെന്നാണ് തേജസ്വി വ്യക്തമാക്കുന്നത്. ലാലുവിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. 

അതേസമയം, ആവശ്യമെങ്കില്‍ ലാലു പ്രസാദിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡെല്‍ഹിയിലേക്ക് അയയ്ക്കാന്‍ ബിഹാര്‍ സര്‍കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ചെയ്യണമെന്ന് ബിജെപി നേതാവ് സുശീല്‍ മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച മുന്‍ മുഖ്യമന്ത്രിക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതിയില്‍വച്ച് ലാലു പ്രസാദ് യാദവ് കോണിപ്പടിയില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വീഴ്ചയില്‍ അദ്ദേഹത്തിന്റെ വലതു തോളെല്ലിനും നട്ടെല്ലിനും പരിക്കേറ്റുവെന്നാണ് റിപോര്‍ടുകള്‍. നിലവില്‍ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. 

Health Condition | കോണിപ്പടിയില്‍നിന്ന് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപോര്‍ട്; തേജസ്വിയെ വിളിച്ച് വിവരം അന്വേഷിച്ച് പ്രധാനമന്ത്രി; വേഗം സുഖം പ്രാപിക്കട്ടെയെന്ന് നരേന്ദ്രമോദി


തോളെല്ലിന് പരിക്കേറ്റതും വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട നിരവധി രോഗലക്ഷണങ്ങളും ഉണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിവേഗം ലാലു പ്രസാദ് രോഗമുക്തി നേടി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Keywords:  News,National,India,Patna,Bihar,Report,Narendra Modi,Prime Minister,Health,hospital,Treatment, Lalu Prasad Yadav in hospital, PM Modi calls Tejashwi to take updates
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia