Lab blood | ഇനി രക്തം തേടി അലയേണ്ട! ലോകത്താദ്യമായി ലാബിൽ നിർമിച്ച കൃത്രിമ രക്തം മനുഷ്യരിൽ പരീക്ഷിച്ചു; ആരോഗ്യ രംഗത്ത് പുതിയൊരു കാൽവയ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലൻഡൻ: (www.kvartha.com) ലോകത്താദ്യമായി ലാബിൽ നിർമിച്ച കൃത്രിമ രക്തം മനുഷ്യനിൽ പരീക്ഷിച്ചു. ബ്രിടീഷ് ഗവേഷകരാണ് ഈ വിവരം പുറത്തുവിട്ടത്. മിക്കപ്പോഴും രക്തം ദാനം ചെയ്യാൻ ആളുകൾ സന്നദ്ധമായിരിക്കെ, ഈ ഗവേഷണത്തിന്റെ ആത്യന്തിക ലക്ഷ്യം ഉപയോഗയോഗ്യമായ, പലപ്പോഴും ലഭിക്കാൻ പ്രയാസമുള്ള, അപൂർവ ഗ്രൂപായ രക്തം വികസിപ്പിക്കുക എന്നതാണെന്ന് ബിബിസി റിപോർട് ചെയ്തു.
  
Lab blood | ഇനി രക്തം തേടി അലയേണ്ട! ലോകത്താദ്യമായി ലാബിൽ നിർമിച്ച കൃത്രിമ രക്തം മനുഷ്യരിൽ പരീക്ഷിച്ചു; ആരോഗ്യ രംഗത്ത് പുതിയൊരു കാൽവയ്പ്

സന്നദ്ധത പ്രകടിപ്പിച്ച രണ്ടുപേരിലാണ് 5-10 മിലി ഗ്രാം (1-2 ടീസ്പൂൺ) രക്തം കുത്തിവെച്ചത്. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയുന്നതിനായി രണ്ടുപേരെയും സൂക്ഷ്മ പരിശോധനക്ക് വിധേയരാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ആരോഗ്യമുള്ള 10 സന്നദ്ധപ്രവർത്തകരിൽ ഈ രക്തം പരീക്ഷിക്കാൻ ശാസ്ത്രജ്ഞർ തയ്യാറെടുക്കുകയാണ്. മനുഷ്യരിൽ നിന്നെടുത്ത അരുണ രക്താണുവും ലാബിൽ നിർമിച്ച അരുണ രക്താണുവും ഒരുമിച്ച് കുത്തിവെച്ചായിരിക്കും പരീക്ഷണം.
 
Lab blood | ഇനി രക്തം തേടി അലയേണ്ട! ലോകത്താദ്യമായി ലാബിൽ നിർമിച്ച കൃത്രിമ രക്തം മനുഷ്യരിൽ പരീക്ഷിച്ചു; ആരോഗ്യ രംഗത്ത് പുതിയൊരു കാൽവയ്പ്

ലാബിൽ നിർമിച്ച രക്തം ശരീരത്തിൽ എത്രത്തോളം നിലനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ ഉറ്റുനോക്കുന്നത്. കൃത്രിമ രക്തം സാധാരണ രക്തത്തേക്കാൾ വളരെ ശക്തിയുള്ളതായിരിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. കേംബ്രിഡ്ജ് സർവകലാശാല, യൂനിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റൽ, ഗൈസ് ആൻഡ് സെന്റ് തോമസ് എൻഎച്എസ് ഫൗൻഡേഷൻ ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങൾ സംയ്കതമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഫോർ ഹെൽത് ആൻഡ് കെയർ റിസർചിന്റെ ഭാഗിക ഗ്രാന്റോടുകൂടിയാണ് പരീക്ഷണം നടത്തിയത്.

ലാബിൽ രക്തം നിർമിക്കുന്നത് എളുപ്പമല്ല. വലിയ തോതിൽ ഉൽപാദിപ്പിക്കുന്നത് സങ്കീർണവും വളരെ ചിലവേറിയതുമാണ്. അതിൽ സാമ്പത്തികവും സാങ്കേതികവുമായ വെല്ലുവിളികൾ ഉണ്ട്. ഈ രക്തം ലാബിൽ വികസിപ്പിച്ചെടുക്കാൻ വലിയ തുക ചിലവാകുമെന്നും ശാസ്ത്രജ്ഞരുടെ സംഘം ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും റിപോർടിൽ പറയുന്നു. പരീക്ഷണം വിജയിക്കുകയാണെങ്കിൽ നിരന്തരം രക്തം സ്വീകരിക്കേണ്ടി വരുന്ന രോഗികൾക്ക് ആശ്വാസമാകും.

Keywords:  London, England, News, Top-Headlines, Latest-News, Blood, Health, Test, BBC, Lab-grown red blood cells transfused into humans in first-of-its-kind study.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia