നിപ: ബദല്‍ ചികിത്സാ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: യുനാനി മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 28.05.2018) കേരളത്തില്‍ നിപ രോഗം സ്ഥിരീകരിക്കപ്പെട്ട 15 പേരില്‍ 14 പേരും മരണത്തിനു കീഴടങ്ങിയ സാഹചര്യത്തില്‍ നിപ പോലുള്ള മാരക പകര്‍ച്ചാവ്യാധികളില്‍ യുനാനി പോലുള്ള ബദല്‍ ചികിത്സകളുടെ സാധ്യതകള്‍ കൂടി പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് കേരളാ യുനാനി മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പട്ടു.

നിപ: ബദല്‍ ചികിത്സാ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: യുനാനി മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍


പകര്‍ച്ചവ്യാധി പിടിപെട്ടവരുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ജീവഛക്തി ഉത്തേജിപ്പിക്കുന്നതിനും സഹായകമായ യുനാനി ഔഷധങ്ങള്‍ പ്രചാരത്തിലുണ്ട്. ആധുനിക വൈദ്യത്തില്‍ ഫലപ്രദമായ ചികിത്സയില്ലാത്തതിനാല്‍ ലൈഫ് സപ്പോര്‍ട്ട് കൊടുക്കുകയാണ് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നത്. അതും ഫലപ്രദമല്ലെന്ന് ഈ ഉയര്‍ന്ന മരണ നിരക്ക് കാണിക്കുന്നു.

ഈ സാഹചര്യത്തില്‍ നിപ ബാധയെന്നു സംശയിക്കുന്നവര്‍ക്കും നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്കും, ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന യുനാനി ഔഷധങ്ങള്‍ പ്രയോഗിക്കാനുള്ള സാഹചര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കെയുഎംഒഎ ആരോഗ്യവകുപ്പു മന്ത്രിക്ക് കത്തയച്ചു.

കെ യു എം ഒ എ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി ഡോ. അബ്ദുന്നാസിര്‍, സെക്രട്ടറിമാരായ ഡോ. മുനസ്സ ജബീന്‍, ഡോ. നിസാമുദ്ധീന്‍, സംസ്ഥാന സമിതയംഗങ്ങളായ ഡോ. ബുഷൈറ, ഡോ. സയ്യിദ് മുഹമ്മദ് അനസ്, ഡോ. തഹ്‌സിന കേരളാ യുനാനി മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് സമിതിയംഗം ഡോ. ഷനീബ് സി എച്ച്, ഡോ. ഉസ്മാന്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പത്തോളജി, മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജ്) എന്നിവര്‍ നിപ: യുനാനി സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന ടേബിള്‍ ടോക്കില്‍ പങ്കെടുത്തു സംസാരിച്ചു.

പകര്‍ച്ചപ്പനികള്‍ പ്രതിരോധത്തിനായി പൊതുജനങ്ങള്‍ പാലിക്കേണ്ട ജീവിതരീതികളും, പനി ചികിത്സയില്‍ യുനാനി പ്രാക്ടീഷണേഴ്‌സിനുള്ള മാര്‍ഗ്ഗരേഖയും ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords:  KUMOA on Nipah virus, Kerala, Kozhikode, News, Treatment, Medical College, Health, 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia