ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും സിക വൈറസ്; രോഗം സ്ഥിരീകരിച്ചത് ബെംഗ്‌ളൂറില്‍ നിന്നെത്തിയ സ്ത്രീയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com 26.11.2021) ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും സിക വൈറസ്. ബെംഗ്‌ളൂറില്‍ സ്ഥിരതാമസമാക്കിയ ജില്ലയിലെ സ്ത്രീക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവിമുക്തയായ സ്ത്രീ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. 
Aster mims 04/11/2022

ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും സിക വൈറസ്; രോഗം സ്ഥിരീകരിച്ചത് ബെംഗ്‌ളൂറില്‍ നിന്നെത്തിയ സ്ത്രീയില്‍


ഈ മാസം 17 നാണ് യുവതി നാട്ടിലെത്തിയത്. വയറുവേദന ഉള്‍പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. അവിടെ നടത്തിയ പ്രാഥമിക പരിശോധനയിലും  പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂടിലെ പരിശോധനയിലും സിക സ്ഥിരീകരിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ മാത്രമാണ് ഇവര്‍ ആശുപത്രിയില്‍ തങ്ങിയത്. രോഗവിവരം അറിഞ്ഞതിന് പിന്നാലെ ഇവിടം അണുമുക്തമാക്കി. ഇവരുമായി ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.

Keywords:  News, Kerala, State, Kozhikode, Health, Health and Fitness, Diseased, Kozhikode Native Tests Positive for Zika Virus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia