ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ഹോം ഹെല്‍ത് കെയര്‍ ബ്രാന്‍ഡ് ബഹുമതി നേടി കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍@ഹോം പദ്ധതി
Jan 4, 2022, 17:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട് : (www.kvartha.com 04.01.2022) ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ഹോം ഹെല്‍ത് കെയര്‍ ബ്രാന്‍ഡ് ബഹുമതി നേടി കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍@ഹോം പദ്ധതി. ഇന്റഗ്രേറ്റഡ് ഹെല്‍ത് ആന്‍ഡ് വെല്‍ബീയിംഗ് (IHW) കൗണ്‍സില്‍ ആണ് പുരസ്കാരം നല്‍കിയത്്. ഇന്‍ഡ്യന്‍ ആരോഗ്യ പരിരക്ഷ രംഗത്തെ ഓസ്കാര്‍ അവാര്‍ഡ് എന്നാണ് ഐ എച് ഡബ്ള്യു അവാര്‍ഡ് അറിയപ്പെടുന്നത്. ഡോ. ജഷീറ ( ഫാമിലി മെഡിസിന് കണ്‍സള്‍ടന്റ്) ദീപ (ഹോം കെയര്‍ കോഡിനേറ്റര്‍, ഹെഡ് നേഴ്സ്) എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സര്‍കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സാമൂഹിക സംരംഭകര്‍ എന്നിവയുടെ ഡിജിറ്റല്‍ ആരോഗ്യം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി വിപണി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനുമാണ് ഐ എച് ഡബ്ല്യു ഹെല്‍ത് അവാര്‍ഡുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. സമഗ്രമായ ആരോഗ്യ അന്തരീക്ഷം വികസിപ്പിക്കുന്നതിനും പൊതുജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനുള്ള അവാര്‍ഡാണിത്.
കോവിഡ് മഹാമാരികാലത്ത് ആശുപത്രിയില്‍ നേരിട്ട് ചെന്നുള്ള പരിശോധന ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരുന്നു. ഈ സമയത്ത് പ്രായമായവര്‍ക്കും ആശുപത്രിയില്‍ നേരിട്ട് എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ആശ്വാസകരമായ പദ്ധതിയായിരുന്നു ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍ അറ്റ് ഹോംസ്.
വീടുകളില്‍ ചെന്ന് ഡ്രൈവേഴ്സ് ടീം, ലാബ് സ്റ്റാഫ്, നഴ്സിങ് അസിസ്റ്റന്റ്, നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്കും സേവനകള്‍ക്കുമാണ് ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മികച്ച ഹോം ഹെല്‍ത് കെയര്‍ ബ്രാന്‍ഡ് ബഹുമതി ലഭിച്ചത്. ആസ്റ്റര്‍@ഹോമിന്് ലഭിച്ച മറ്റൊരു അംഗീകാരമാണ് ലോകോത്തര സംഘടനായ ജോയിന്റ് കമിഷന് ഇന്റര്‍നാഷനല്‍ അക്രെഡിഷന്‍.

Keywords: Kozhikode Aster Mims' Aster @ Home Project wins Best Home Health Care Brand in India, Kozhikode, News, Health, Health and Fitness, Award, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.