കൊവിഡ് 19 കാസര്‍കോട്ടെ 17 പോലീസ് സ്റ്റേഷനുകളില്‍ നിരോധനാജ്ഞ; കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം
Mar 22, 2020, 21:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്:(www.kvartha.com 22/03/2020) കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ 17 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ബാബു ഉത്തരവിട്ടു.പൊതുഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.ഞായറാഴ്ച രാത്രി ഒമ്പത് മണി മുതലാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന നടപടികളുമായാണ് ജില്ലാ ഭരണകൂടം മുന്നോട്ട് പോകുന്നത്.
അവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍വ്യാപാര സ്ഥാപനങ്ങളുടേയും ബാര്‍ബര്‍ഷാപ്പുകകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു.
പൊതു ഇടങ്ങളിലുള്ള കൂട്ടം ചേരലുകളും, അനാവശ്യ യാത്രകളും നിരോധിച്ചു.ആ രാധാലയങ്ങളുടെയും മതസ്ഥാപനങ്ങളുടെയും, ക്ലബ്ബുകള്‍, സിനിമാ തീയറ്ററുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് വിനോദസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം.
സര്‍ക്കാര്‍ നിദ്ദേശിച്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയുള്ള സമയത്ത് പാല്‍ ബൂത്ത്, പെട്രോള്‍ പമ്പ് ,മെഡിക്കല്‍ സ്റ്റോര്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുകള്‍ ഉള്‍പ്പെടെ അവശ്യസ്ഥാനങ്ങള്‍ ലഭ്യമാകുന്ന കടകള്‍ പ്രവര്‍ത്തിക്കാവുന്നതാണ്. അത്തരം കടകളില്‍ ജനങ്ങള്‍ ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്റേസറുകള്‍ മാസ്‌ക്കുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടു മാത്രമേ കടകള്‍ക്ക് മുന്നിലോ കടകള്‍ക്ക് അകത്തോ ജനങ്ങള്‍ എത്തിച്ചേരുന്നുള്ളുവെന്ന് ഉറപ്പ് വരുത്തണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
Keywords: News, Kasaragod, Kerala, Corona, Health, Trending, Police Station, District Collector, Kovid 19; Ban on 17 Police stations in Kasaragod

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.